Saturday November 17th, 2018 - 8:40:pm
topbanner

അധികാരക്കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുന്ന കിഴവന്മാരെ പുറത്തെറിയാന്‍ കാണിക്കുന്ന യുവ രക്തത്തിന്റെ ഊര്‍ജ്ജം നാടിന്റെ നന്മയ്ക്ക് ഉപകരിക്കൂമെന്ന് ജോയ് മാത്യു

Jikku Joseph
അധികാരക്കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുന്ന കിഴവന്മാരെ പുറത്തെറിയാന്‍ കാണിക്കുന്ന യുവ രക്തത്തിന്റെ ഊര്‍ജ്ജം നാടിന്റെ നന്മയ്ക്ക് ഉപകരിക്കൂമെന്ന് ജോയ് മാത്യു

രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ യുവ എംഎല്‍എമാരെ പിന്തുണച്ച് നടനും തിരക്കഥാകൃത്തുമായ ജോയ് മാത്യു രംഗത്ത്. തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ച പോസ്റ്റിലാണ് ജോയ് മാത്യു പിന്തുണ അറിയിച്ചത്.

അധികാരക്കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുന്ന കിഴവന്മാരെ പുറത്തെറിയാനുള്ള യുവരക്തത്തിന്റെ ഊര്‍ജം നാടിന്റെ നന്മയ്ക്കേ ഉപകരിക്കൂ എന്ന് ജോയ് മാത്യു തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി പി.ജെ.കുര്യനെ വീണ്ടും പരിഗണിക്കുന്നതിനെതിരെ യുവനേതാക്കളായ വി.ടി.ബല്‍റാം, ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍, റോജി ജോണ്‍, ടി.സിദ്ദിഖ്, കെ.ശബരീനാഥന്‍ എന്നിവരാണ് രംഗത്തെത്തിയത്.

ജോയ് മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഏത് പാര്‍ട്ടിയിലായാലും ചെറുപ്പക്കാര്‍ ഉണര്‍ന്നെണീക്കുന്നത് ആശ്വാസകരമാണു-അധികാരക്കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുന്ന കിഴവന്മാരെ പുറത്തെറിയാന്‍ കാണിക്കുന്ന യുവ രക്തത്തിന്റെ ഊര്‍ജ്ജം നാടിന്റെ നന്മക്കേ ഉപകരിക്കൂ-

ഗാന്ധിജിയുടെ കാലത്തെ സുഭാഷ് ചന്ദ്ര ബോസിനെ ഒന്നു ഓര്‍ത്താല്‍ മതി ,ചരിത്രം മനസ്സിലാക്കാന്‍-
പിന്നെ ഒരു കാര്യം, ഇത് കോണ്‍ഗ്രസ്സുകാര്‍ക്ക് മാത്രമല്ല ഇത് ഏത് പാര്‍ട്ടിക്കരനും ബാധകമാണു.

English summary
joy mathew facebook post supporting congress youth mla
topbanner

More News from this section

Subscribe by Email