Saturday September 22nd, 2018 - 2:48:pm
topbanner

ഒരു കോടി രൂപാ സഞ്ചിയിലിട്ട് ഇങ്ങോട്ട് വരണ്ട കുണ്ടാ; ജോയ് മാത്യു

Jikku Joseph
ഒരു കോടി രൂപാ സഞ്ചിയിലിട്ട് ഇങ്ങോട്ട് വരണ്ട കുണ്ടാ; ജോയ് മാത്യു

കൊച്ചി: ഫെയ്‌സ്ബുക്ക് പ്രതികരണങ്ങള്‍ നിര്‍ത്തിവച്ചിരിക്കുന്നു എന്ന് പ്രഖ്യാപിച്ച ജോയ് മാത്യു വീണ്ടും തിരിച്ചെത്തി. ഇരുപത്തിനാലു മണിക്കൂറില്‍ ഞാന്‍ തോറ്റു തൊപ്പിയിട്ട് തിരിച്ചു വന്നിരിക്കുന്നു എന്ന പ്രസ്താവനയോടെയാണ് തന്റെഫെയ്‌സ്ബുക്ക് കുറിപ്പ് ആരംഭിച്ചിരിക്കുന്നത്. പിണറായി വിജയന്റെ തലയ്ക്ക് വിലയിട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കുന്ദന്‍ ചന്ദ്രാവത്തിന് പരിഹാസവുമായിട്ടാണ് ജോയ് മാത്യു എത്തിയത്.

ഒരു കോടി രൂപാ സഞ്ചിയിലിട്ട് ഇങ്ങോട്ട് വരണ്ട കുണ്ടാ, മൂന്ന് കോടിജനങ്ങളുടെ ഭരണകര്‍ത്താവാണു പിണറായി വിജയന്‍. തനിക്ക് പണത്തിനു ബുദ്ധിമുട്ടുണ്ടെങ്കില്‍ ഞങ്ങള്‍ ഒരാള്‍ ഒരു രൂപാവെച്ച് എടുത്താല്‍ തന്നെ മൂന്നുകോടി രൂപാ വരും അത് തനിക്ക് തന്നേക്കാം എന്തിനെന്ന് വെച്ചാല്‍ തന്നെപ്പോലെ തലക്ക് വെളിവില്ലാത്തവരുടെ ചികില്‍സാ ഫണ്ടിലേക്ക്'' എന്നും അദ്ദേഹം കുറിച്ചു.

ഫെയ്‌സബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇരുപത്തിനാലു മണിക്കൂറിൽ
ഞാൻ തോറ്റു തൊപ്പിയിട്ട്‌ തിരിച്ചു വന്നിരിക്കുന്നു
രണ്ടു ലക്ഷത്തിൽപ്പരം പേർ-
അതിൽ വിമർശകരുണ്ട്‌
അനുകൂലികളും
പ്രതികൂലികളുമുണ്ട്‌
തമാശക്കാരുടെ ഒരു പട
തന്നെയുണ്ട്‌
കൂടാതെ
കുറച്ച്‌ സ്നേഹ ഭീഷണിക്കാരും
ഇത്രയും പേരെ
നിരാശപ്പെടുത്തിയാൽ
എനിക്ക്‌ ശാപം
കിട്ടുമത്രെ-
അതിനാൽ ഞാൻ തിരിച്ചുവരുന്നു
തിരിച്ചുവരാൻ മറ്റൊരു കാരണം
കൂടിയുണ്ട്‌
കേരളത്തിന്റെ മുഖ്യമന്ത്രി
പിണറായി വിജയന്റെ തലക്ക്‌
ഒരു വിഡ്ഡി വിലയിട്ടത്‌ വെറും ഒരു കോടി രൂപ !
കാര്യം ഞങ്ങൾ ഞങ്ങളുടെ മുഖ്യമന്ത്രിയെ വിമർശിക്കും
തെറ്റു കണ്ടാൽ ചൂണ്ടിക്കാണിക്കും
അതൊക്കെ ഞങ്ങളുടെ നാടിന്റെ നന്മക്കാണു -
ഞങ്ങളുടെ അവകാശവുമാണു
അതൊക്കെക്കണ്ട്‌
ഒരു കോടി രൂപാ സഞ്ചിയിലിട്ട്‌ ഇങ്ങോട്ട്‌ വരണ്ട കുണ്ടാ-
മൂന്ന് കോടിജനങ്ങളുടെ ഭരണകർത്താവാണു പിണറായി വിജയൻ എന്ന മുഖ്യമന്ത്രി- തനിക്ക്‌
പണത്തിനു ബുദ്ധിമുട്ടുണ്ടെങ്കിൽ
ഞങ്ങൾ ഒരാൾ ഒരു രൂപാവെച്ച്‌ എടുത്താൽ തന്നെ മൂന്നുകോടി രൂപാ വരും അത്‌ തനിക്ക്‌ തന്നേക്കാം എന്തിനാന്ന് വെച്ചാൽ തന്നെപ്പോലെ തലക്ക്‌ വെളിവില്ലാത്തവരുടെ ചികിൽസാ ഫണ്ടിലേക്ക്‌‌-
തലയിൽ ആൾതാമസമുള്ളവരും ഇതേ വിഡ്ഡിയാന്റെ സംഘടനയിലുണ്ടെന്നത്‌
അറിഞ്ഞതിൽ
നമുക്കാശ്വസിക്കാം-
പിണറായി വിജയൻ ഒരു പാർട്ടിയുടെ നേതാവായിരിക്കാം
അതിലുപരി ഞങ്ങൾ മൂന്നുകോടി ജനങ്ങളുടെ രക്ഷിതാവാണു
കുറ്റങ്ങളും
കുറവുകളും കണ്ടേക്കാം
പക്ഷെ
ജനങ്ങളുടെ ഭരണകർത്താവിന്റെ
തലക്ക്‌
വിലയിടുന്നതിനെ പ്രതിപക്ഷ കക്ഷികൾ പോലും അംഗീകരിക്കുമെന്ന് തോന്നുന്നില്ല
അതുകൊണ്ട്‌ എന്റെ കുണ്ടാ ഒരു കോടിയുടെ ആ പരിപ്പുമായി ഇങ്ങോട്ട്‌ ,കേരളത്തിലേക്ക്‌ വരേണ്ടതില്ല

English summary
joy mathew, facebook post
topbanner

More News from this section

Subscribe by Email