Monday November 19th, 2018 - 12:50:pm
topbanner

സാംസ്‌കാരിക നായകന്മാര്‍ പ്രതികരിച്ചാല്‍ വിവരമറിയും ; കെവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ജോയ് മാത്യു

suji
സാംസ്‌കാരിക നായകന്മാര്‍ പ്രതികരിച്ചാല്‍ വിവരമറിയും ; കെവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ജോയ് മാത്യു

ദുരഭിമാന കൊലയ്ക്ക് ഇരയായ യുവാവ് കെവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് നടന്‍ ജോയ് മാത്യു. പ്രണയത്തെ കുറിച്ചും വിപ്ലവത്തെ കുറിച്ചും ജാതിരഹിത വിവാഹത്തെ കുറിച്ചും കാവ്യങ്ങള്‍ രചിക്കുന്ന സാഹിത്യകാരന്മാര്‍ കെവിന്‍ വിഷയത്തില്‍ പ്രതികരിച്ചാല്‍ വിവരമറിയാവുന്നത് കൊണ്ടാകാം നിശബ്ദരായി ഇരിക്കുന്നതെന്ന് ജോയ് മാത്യു.

ഫേസ്ബുക്ക് പോസ്റ്റിങ്ങനെ

പ്രണയിച്ച പെണ്ണിനെ വിവാഹം
കഴിച്ചതിനു ദുരഭിമാനത്തിന്റെ രക്തസാക്ഷിയായ കെവിന്‍ എന്ന യുവാവു മര്‍ദ്ദനമേറ്റ് മരിക്കുമ്പോള്‍ തൃശ്ശൂരില്‍
മൂന്നോറോളം സാഹിത്യ കലാ സാംസ്‌കാരിക പ്രവര്‍ത്തകരോട് പോലീസ് മന്ത്രി കേരളത്തിനു മാത്രമായി
ഒരു പ്രാര്‍ഥനാ ഗാനം. വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു
പ്രണയത്തെക്കുറിച്ചും വിപ്ലവത്തെക്കുറിച്ചും
ജാതിരഹിത വിവാഹങ്ങളെയുംപറ്റി കാവ്യങ്ങള്‍ രചിക്കുന്ന സാഹിത്യകാരന്മാര്‍ അപ്പോള്‍ തന്നെ പേനയെടുത്തു പ്രാര്‍ഥനാഗാനരചന തുടങ്ങി. അതുകൊണ്ടാണു കെവിന്റെ കൊലപാതകത്തെപ്പറ്റിയും പോലീസിന്റെ അനാസ്ഥയെക്കുറിച്ചും
ഈ സാംസ്‌കാരിക നായകന്മാര്‍ക്ക്
പ്രതികരിക്കാന്‍ ഇപ്പോഴും
പറ്റാത്തത്( പ്രതികരിച്ചാല്‍ വിവരമറിയും എന്നത് മറ്റൊരു കാര്യം)
ഭാഗ്യം ഞാന്‍ ആ മുന്നൂറില്‍പ്പെടില്ല
അതിനാല്‍ ഞാന്‍ എന്റെ പ്രതിഷേധം നിങ്ങളുമായി പങ്കിടുകയാണു
നമുക്ക് പ്രാര്‍ഥനാഗാനം വേണം
പക്ഷെ ആരോടാണു
നാം പ്രാര്‍ഥിക്കേണ്ടത്?

 

 

Read more topics: joy mathew, kevin murder
English summary
joy mathew comments on kevin murder
topbanner

More News from this section

Subscribe by Email