Saturday February 23rd, 2019 - 4:41:pm
topbanner

തൊട്ടു നോക്കിയിട്ടില്ലാത്ത ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ കോപ്പി എംഎല്‍എമാര്‍ക്ക് താന്‍ നല്‍കാമെന്ന് ജോയി മാത്യു

suji
തൊട്ടു നോക്കിയിട്ടില്ലാത്ത ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ കോപ്പി എംഎല്‍എമാര്‍ക്ക് താന്‍ നല്‍കാമെന്ന് ജോയി മാത്യു

സംസ്ഥാനത്തെ എംഎല്‍എമാരെ ട്രോളി നടനും സംവിധായകനുമായ ജോയി മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇന്നലെ നടന്ന നിയമസഭാ സമ്മേളനത്തില്‍ പാര്‍ട്ടി ഭേദമേന്യ ജനപ്രതിനിധികള്‍ അവതരിപ്പിച്ച മണ്ടത്തരങ്ങള്‍ പ്രശംസനീയമായിരുന്നെന്ന് ജോയി മാത്യു പരിഹസിച്ചു.

ഫേസ്ബുക്ക് പോസ്റ്റിങ്ങനെ

ഇന്നലെ നമ്മുടെ നിയമസഭയില്‍ പരിസ്ഥിതി പ്രേമത്തിന്റെ കുത്തൊഴുക്കായിരുന്നല്ലോ.നമ്മുടെ ജനപ്രതിനിധികളില്‍ പാര്‍ട്ടി ഭേദമെന്യേ മണ്ടത്തരങ്ങള്‍ അവതരിപ്പിക്കുന്നതിലെ മത്സരബുദ്ധി പ്രശംസനീയം തന്നെ.
എല്ലാവരും ഒരേസ്വരത്തില്‍ ഗാഡ് ഗില്‍ ,കസ്തൂരി രംഗന്‍ എന്നൊക്ക വെച്ച് കാച്ചുന്നുമുണ്ട് .എന്നാല്‍ ഇവരില്‍ ആരും കൈകൊണ്ട് പോലും തൊട്ടു നോക്കിയിട്ടില്ലാത്ത ഗാഡ്ഗില്‍ റിപ്പോര്‍ട്ട്
ഓരോ കോപ്പി എല്ലാ നിയമസഭാ സാമാജികര്‍ക്കും നല്‍കാന്‍ ഞാന്‍ തയ്യാറാണ് .
(ആവശ്യക്കാരന്റെ പേര്‍ ഒരു കാരണവശാലും പുറത്ത് വിടുന്നതല്ല,സത്യം )
നവകേരള സൃഷ്ടിക്കായി നമുക്ക് ഇതൊക്കെയല്ലേ ചെയ്യാന്‍ പറ്റൂ

 

Viral News

Read more topics: joy mathew, gadgil
English summary
joy mathew comments against mlas
topbanner

More News from this section

Subscribe by Email