Thursday November 15th, 2018 - 5:26:am
topbanner

തൊഴിൽ സുരക്ഷിതത്വം: മാധ്യമ പ്രവർത്തകർ മെയ് 3 ന് സെക്രട്ടറിയേറ്റിലേക്കും കലക്ട്രേറ്റിലേക്കും മാർച്ച് നടത്തും

fasila
തൊഴിൽ സുരക്ഷിതത്വം: മാധ്യമ പ്രവർത്തകർ മെയ് 3 ന് സെക്രട്ടറിയേറ്റിലേക്കും കലക്ട്രേറ്റിലേക്കും മാർച്ച് നടത്തും

കൊച്ചി: മാധ്യമ പ്രവർത്തകരുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുക, പ്രാദേശിക പത്ര പ്രവർത്തക ക്ഷേമനിധി നടപ്പിലാക്കാൻ സ്പെഷ്യൽ ഓഫീസറെ ഉടൻ നിയമിക്കുക, പെൻഷനും ആരോഗ്യ സുരക്ഷാ പദ്ധതികളും  നടപ്പിലാക്കുക, തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ലോക മാധ്യമ സ്വാതന്ത്ര്യ ദിനമായ മെയ് 3 ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും മറ്റു ജില്ലകളിൽ കലക്ടറേറ്റുകളിലേക്കും കേരള ജേർണലിസ്റ്റ് യൂണിയൻ (കെ ജെ യു ) നേതൃത്വത്തിൽ മാധ്യമ പ്രവർത്തകർ  അവകാശ സംരക്ഷണ മാർച്ച് നടത്തും. സെക്രട്ടറിയറ്റ് മാർച്ച് എ ഐ ടി യു സിസംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. യൂണിയൻ  സംസ്ഥാന പ്രസിഡൻറ് ബാബു തോമസ് സമര സന്ദേശം നടത്തും.

എം നൗഷാദ് എം എൽ എ, ഐ ജെ യു ദേശീയ എക്സിക്യൂട്ടീവ് അംഗം യു വിക്രമൻ (കൊല്ലം), വീണ ജോർജ് എം എൽ എ, സംസ്ഥാന സെക്രട്ടറി സനിൽ അടൂർ (പത്തനംതിട്ട), എ എം ആരിഫ് എം എൽ എ, ഐ ജെ യു ദേശീയ സമിതി അംഗം ഷാജി ഇടപ്പള്ളി (ആലപ്പുഴ), കെ സുരേഷ്കുറുപ്പ് എം എൽ എ, സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ ബിശ്വാസ് (കോട്ടയം), പി ടി തോമസ് എം എൽ എ, സംസ്ഥാന വൈസ് പ്രസിഡൻറ്  ജോഷി അറയ്ക്കൽ  (എറണാകുളം), മുരളി പെരുന്നെല്ലി എം എൽ എ, സംസ്ഥാന വൈസ് പ്രസിഡൻറ് ജോഫി ചൊവ്വന്നൂർ (തൃശൂർ), ഐ ജെ യു സെക്രട്ടറി ജനറൽ ജി പ്രഭാകരൻ, സംസ്ഥാന ട്രഷറർ ഇ എം ബാബു (പാലക്കാട്), ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്  കെ വി സുമേഷ്, സംസ്ഥാന സെക്രട്ടറി പ്രകാശൻ പയ്യന്നൂർ (കണ്ണൂർ), സംസ്ഥാന സെക്രട്ടറി കെ സി സ്മിജൻ (കാസർഗോഡ്) എന്നിവർ യഥാക്രമം ഉദ്‌ഘാടനവും സമരസന്ദേശവും നിർവഹിക്കും.

ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ പ്രതിഷേധ ധർണയും നിവേദന സമർപ്പണവും നടക്കും. എല്ലാ ജില്ലകളിലും വിവിധ ട്രേഡ് യൂണിയൻ ഭാരവാഹികൾ ധർണ്ണയെ  അഭിവാദ്യം ചെയ്തു സംസാരിക്കും. ദേശീയ സമിതി അംഗങ്ങളും സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളും അതാതു ജില്ലകളിൽ നടക്കുന്ന മാർച്ചിന് നേതൃത്വം നൽകുമെന്ന് കെ ജെ യു സംസ്ഥാന പ്രസിഡന്റ് ബാബു തോമസ്, ജനറൽ സെക്രട്ടറി അനിൽ ബിശ്വാസ് എന്നിവർ അറിയിച്ചു.

Read more topics: Job, security, journalists, march
English summary
Job, security: journalists march in secretariat and collectorate
topbanner

More News from this section

Subscribe by Email