Tuesday March 19th, 2019 - 1:27:am
topbanner
topbanner

കോട്ടയത്ത് വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തക മരിച്ചു

Jikku Joseph
കോട്ടയത്ത് വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തക മരിച്ചു

കോട്ടയം: കോട്ടയത്ത് വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തക മരിച്ചു. കിടങ്ങൂര്‍ കുളങ്ങരമുറിയില്‍ പരേതനായ വാസുദേവന്റെ മകള്‍ സൂര്യ (29) ആണു മരിച്ചത്. ഇന്നലെ രാത്രി ഏഴിന് അയര്‍ക്കുന്നം തിരുവഞ്ചൂര്‍ റോഡില്‍ ചപ്പാത്ത് നിഷ്‌കളങ്ക ജംക്ഷനിലായിരുന്നു അപകടം.

കോട്ടയത്തുനിന്നും പിതൃസഹോദര പുത്രന്‍ അനന്തപത്മനാഭനൊപ്പം ബൈക്കില്‍ തിരുവഞ്ചൂരേക്ക് പോകവേയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഇടിച്ച വാന്‍ നിര്‍ത്താതെ പോയി.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സൂര്യയെ ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്റ്റാര്‍ വിഷന്‍ ചാനലിലും കൗമുദി ടിവിയിലും വാര്‍ത്താ അവതാരകയായിരുന്നു.

ചെറിയ ചാറ്റല്‍മഴയുള്ള സമയത്തായിരുന്നു അപകടം. സ്‌കൂട്ടറിനു പിന്നില്‍ വാന്‍ ഇടിച്ചതിനെ തുടര്‍ന്ന് സൂര്യ തെറിച്ചു വീഴുകയായിരുന്നു. അനന്തപത്മനാഭനു നിസ്സാര പരുക്കേറ്റു. സൂര്യയുടെ മൃതദേഹം മെഡിക്കല്‍കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം ഇന്നു മൂന്നിനു വീട്ടുവളപ്പില്‍.

Viral News

Read more topics: journalist, died, accident, kottayam
English summary
journalist died in accident at kottayam
topbanner

More News from this section

Subscribe by Email