Wednesday November 21st, 2018 - 12:05:am
topbanner

സി പി.ഐയെപ്പോലെ ആരുടെയെങ്കിലും ഔദാര്യത്തില്‍ കഴിയുന്ന പാര്‍ട്ടിയല്ലാ കേരള കോണ്‍ഗ്രസെന്ന് ജോസഫ് എം.പുതുശ്ശേരി

rajani v
സി പി.ഐയെപ്പോലെ ആരുടെയെങ്കിലും ഔദാര്യത്തില്‍ കഴിയുന്ന പാര്‍ട്ടിയല്ലാ കേരള കോണ്‍ഗ്രസെന്ന് ജോസഫ് എം.പുതുശ്ശേരി

കോട്ടയം: സി പി.ഐയെപ്പോലെ ആരുടെയെങ്കിലും ഔദാര്യത്തില്‍ കഴിയുന്ന പാര്‍ട്ടിയല്ലാ കേരള കോണ്‍ഗ്രസ് (എം) എന്നും അതു കൊണ്ടു തന്നെ തങ്ങള്‍ക്കു ആരുടേയും അച്ചാരം ആവശ്യമില്ലെന്നും കേരള കോണ്‍ഗ്രസ് (എം) ജനറല്‍ സെക്രട്ടറി ജോസഫ് എം.പുതുശ്ശേരി .

അസ്തിത്വ ഭയം വല്ലാതെ ബാധിച്ച സി.പി.ഐയുടെ നേതാക്കള്‍ നിരന്തരമായി പിച്ചും പേയും പറയുകയാണ്.മുന്നണി ബന്ധം സംബന്ധിച്ച നിലപാട് ഞങ്ങള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. ആര്‍ക്കും അപേക്ഷ നല്‍കിയിട്ടില്ല; ആരുടേയും ഔദാര്യം പ്രതീക്ഷിക്കുന്നുമില്ല. സി.പി.എം. സമ്മേളനത്തില്‍ എന്തു ചര്‍ച്ച ചെയ്യണമെന്നു് അവരാണ് തീരുമാനിക്കുന്നത് .സി .പി .ഐ-യെക്കുറിച്ച് പറയേണ്ടതെല്ലാം അവര്‍ തന്നെ പറഞ്ഞിട്ടുണ്ട്;അഴിമതി നടത്തുകയാണന്നും പാര്‍ട്ടി ശോഷിച്ചെന്നു മടക്കം.

സ്വാശ്രയ കോളജ് മുതലാളിക്ക് കോടികള്‍ വാങ്ങി പാര്‍ലമെന്റു സീറ്റുവിറ്റ ബഹുമതി ഇന്ത്യയില്‍ സി.പി.ഐയ്ക്കു മാത്രമുള്ളതാണ്. ഇതു സംബന്ധിച്ചു ലോകായുക്തയില്‍ കേസ് വന്നപ്പോള്‍ പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് കത്തിച്ചു കളഞ്ഞെന്നു സത്യവാങ്മൂലം നല്‍കിയ ലോകത്തിലെ ഏക പാര്‍ട്ടിയും സി.പി.ഐ.മാത്രം.

ഇത്രയും നാള്‍ സുഗന്ധലേപനം നടത്തിയിട്ടും അതില്‍ നിന്ന് വമിക്കുന്ന ദുര്‍ഗന്ധം നാടാകെ പടര്‍ന്നിരിക്കയാണന്ന വസ്തുത മറക്കേണ്ട. ഇത്തരം ചെളിക്കയത്തില്‍ കഴുത്തോളം മുങ്ങി നില്ക്കുന്നവരുടെ സാരോപദേശം തങ്ങള്‍ക്കു ആവശ്യമില്ലെന്നും ഇതെല്ലാം മറച്ചു പിടിച്ച് മേനി നടിക്കാനള്ള ശ്രമം കേരള കോണ്‍ഗ്രസിന്റെ ചെലവില്‍ വേണ്ടെന്നും പുതുശ്ശേരി പറഞ്ഞു.

 

Read more topics: joseph m puthuseri ,critized, cpi
English summary
joseph m puthuseri critized cpi
topbanner

More News from this section

Subscribe by Email