topbanner
Thursday June 22nd, 2017 - 9:48:pm
topbanner

ജിഷ്ണുവിന്റെ ആത്മഹത്യാക്കുറിപ്പ് ക്രൈംബ്രാഞ്ച് കണ്ടെത്തി

RAJANI
ജിഷ്ണുവിന്റെ ആത്മഹത്യാക്കുറിപ്പ് ക്രൈംബ്രാഞ്ച് കണ്ടെത്തി

തൃശൂര്‍: പമ്പാടി നെഹ്‌റു കോളജിലെ ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ ആത്മഹത്യാക്കുറിപ്പെന്ന് സംശയിക്കുന്ന കത്ത് ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ടെത്തി. ബിജു.കെ.സ്റ്റീഫന്റെ നേതൃത്വത്തില്‍ കോളജ് ഹോസ്റ്റലില്‍ നടത്തിയ പരിശോധനയിലാണ് കത്ത് കണ്ടെടുത്തിരിക്കുന്നത്.

തെളിവെടുപ്പിനായി കോളേജ് ഹോസ്റ്റലില്‍ നടത്തിയ പരിശോധനയില്‍ കുളിമുറിയുടെ ഓവുചാലില്‍ നിന്നാണ് കത്ത് ലഭിച്ചത്. എന്നാല്‍ ജിഷ്ണുവിന്റെ ആത്മഹത്യാക്കുറിപ്പ് തന്നെയാണോ ഇതെന്ന് സ്ഥിരീകരിച്ചിട്ടില്ല.എന്റെ ജീവിതവും സ്വപ്നങ്ങളും തകര്‍ന്നു'വെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നതായാണ് റിപ്പോര്‍ട്ട്.

'ഞാന്‍ അവസാനിപ്പിക്കുന്നു' എന്ന് എഴുതിയ ശേഷം വെട്ടിത്തിരുത്തിയതായും കത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് ആറു മണിയോടെയാണ് തൃശൂര്‍ പാമ്പാടി നെഹ്‌റു കോളെജ് വിദ്യാര്‍ഥി കോഴിക്കോട് വളയം ആശോകന്റെ മകന്‍ ജിഷ്ണു പ്രണയോയിയെ (18)യെ കോളേജ് ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

 

Read more topics: jishnu, pranoth, royi, suicide, letter
English summary
jishnu pranoth royi suicide letter
topbanner topbanner

More News from this section

Subscribe by Email