Wednesday April 25th, 2018 - 12:30:pm
topbanner

ജിഷയുടെ അമ്മ വേലക്കാരിയായി ജോലി ചെയ്യുന്നു; ആഡംബര ജീവിതം ഉപേക്ഷിച്ചോ?

NewsDesk
ജിഷയുടെ അമ്മ വേലക്കാരിയായി ജോലി ചെയ്യുന്നു; ആഡംബര ജീവിതം ഉപേക്ഷിച്ചോ?

പെരുംമ്പാവൂര്‍: ഇതരസംസ്ഥാന തൊഴിലാളി അതിക്രൂരമായി കൊലപ്പെടുത്തിയ കുറുപ്പംപടി വട്ടോളിപ്പടി ജിഷയുടെ മാതാവ് രാജേശ്വരി ഇപ്പോള്‍ വേലക്കാരിയായി ജോലി ചെയ്യുകയാണെന്ന് മകള്‍ ദീപ.

രാജേശ്വരി ഇപ്പോള്‍ ആഢംബര ജീവിതം നയിക്കുകയാണെന്ന തരത്തില്‍ കഴിഞ്ഞ ദിവസം ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്നും സര്‍ക്കാര്‍ പണിതു നല്‍കിയ വീട്ടില്‍ നിന്നും ഇവര്‍ പടിയിറങ്ങിയിട്ട് ഒരു മാസം പിന്നിട്ടുവെന്നും ദീപ പറയുന്നു.

അമ്മയുടേത് ആഡംബര ജീവിതമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ നടത്തിയ ഗൂഢനീക്കമാണ് ബ്യൂട്ടി പാര്‍ലറില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന്റെ പിന്നിലുള്ളതെന്ന് മകള്‍ ദീപ പറഞ്ഞു.

എല്ലാ വീട്ടിലും ഉണ്ടാവാറുള്ളതുപോലെ അമ്മയും ഞാനുമായി ചില്ലറ അഭിപ്രായ വ്യത്യസങ്ങളും ഇതേത്തുടര്‍ന്നുള്ള ഒച്ചപ്പാടുമൊക്കെ ഉണ്ടാവാറുണ്ട്. വീട്ടില്‍ താമസിക്കുന്ന എന്നോട് പേയിംഗ് ഗസ്റ്റിനോടെന്ന പോലെ പെരുമാറിയപ്പോള്‍ വിഷമം തോന്നി. അത് ഞാന്‍ അമ്മയോട് പറയുകയും ചെയ്തു.

ഇപ്പോള്‍ അമ്മ വീട്ടില്‍ നിന്നിറങ്ങിയിട്ട് 40 ദിവസത്തോളമായി.ഇതുവരെ വിളിച്ചിട്ടില്ല. ദീപ വ്യക്തമാക്കി. അമ്മ പെരുമ്പാവൂരില്‍ ഒരു വീട്ടിലുണ്ടെന്ന് പരിചയക്കാരി പറഞ്ഞ് അറിഞ്ഞു. അവിടെ എന്തോ ചെറിയ ജോലിയുമായി കഴിയുകയാണെന്നാണ് പറഞ്ഞുകേട്ടത്. ജിഷയുടെ സഹോദരി പറയുന്നു.

ജിഷയുടെ അമ്മയുടെ മേക്ക് ഓവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതോടെ ജിഷയുടെ മരണ ശേഷം അമ്മ രാജേശ്വരിയുടെത് ആഡംബര ജീവിതമാണെന്നാണ് ആരോപണം സജീവായി. സോഷ്യല്‍ മീഡിയില്‍ രാജേശ്വരിക്കെതിരെ തെറിവിളിയും ഉണ്ടായി.

Read more topics: jisha, mother, rajeswari
English summary
jisha's mother rajeswari is luxury life controversy

More News from this section

Subscribe by Email