Friday September 21st, 2018 - 1:32:pm
topbanner
Breaking News

'ജിഷ നേരത്തെ പ്രകൃതിവരുദ്ധ പീഡനത്തിനിരയായി? പ്രതി ബംഗ്ലാദേശിലേക്ക് കടന്നു?'

NewsDesk
'ജിഷ നേരത്തെ പ്രകൃതിവരുദ്ധ പീഡനത്തിനിരയായി? പ്രതി ബംഗ്ലാദേശിലേക്ക് കടന്നു?'

തിരുവനന്തപുരം: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷ നേരത്തെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായിരുന്നതായി റിപ്പോര്‍ട്ട്. മംഗളം പത്രമാണ് മുന്‍ അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജിഷയുടെ അടുത്ത പരിചയക്കാരില്‍ ആരോ ആണ് കൊലപാതകം നടത്തിയതെന്ന് സൂചിപ്പിക്കുന്നതാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകള്‍. ജിഷ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായെന്നും കൊലപാതകി ബംഗ്ലാദേശിലേക്ക് കടന്നിട്ടുണ്ടാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ സൂചിപ്പിക്കുന്നു.

ജിഷയുടെ വീട്ടില്‍നിന്നു മദ്യക്കുപ്പിയും ഗ്ലാസും ലഭിച്ചിരുന്നു. ജിഷയുടെ ആന്തരാവയവങ്ങളില്‍ മദ്യത്തിന്റെ അംശവും കണ്ടെത്തി. വീടിന്റെ വാതിലിനു പുറമേ കുപ്പിയിലും ഗ്ലാസിലും പ്രതിയുടെ വിരലടയാളം പതിഞ്ഞിരുന്നു. വീട്ടില്‍ നാലിടത്തുനിന്നു ലഭിച്ച വിരലടയാളം, മുടിയിഴകള്‍, ഉമിനീര്‍ എന്നിവ ഡി.എന്‍.എ. പരിശോധനാഫലവുമായി ഒത്തുപോകുന്നതാണെന്നും മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊലപാതകം നടന്ന ദിവസം ജിഷ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നില്ല. എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം, ജിഷ മുമ്പു പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിനു വിധേയയായിട്ടുണ്ടെന്നാണു ഡോക്ടര്‍മാരുടെ കണ്ടെത്തല്‍. ജിഷയ്ക്കുണ്ടായിരുന്ന ഭീഷണി കണക്കിലെടുത്തു മാതാവ് പെന്‍ക്യാമറ വാങ്ങിക്കൊടുത്തിരുന്നെങ്കിലും അത് ഒരിക്കല്‍പോലും ഉപയോഗിച്ചിരുന്നില്ല.

ഈ വിഷയങ്ങളെല്ലാം പുതിയ അന്വേഷണ സംഘവും പരിശോധിക്കുന്നുണ്ട്. കൊലപാതകക്കേസില്‍ മൃതദേഹം ദഹിപ്പിക്കരുതെന്ന ചട്ടം ലംഘിക്കപ്പെട്ടതിനാല്‍ പോലീസില്‍ ആര്‍ക്കെങ്കിലും സംഭവവുമായി ബന്ധമുണ്ടോയെന്നും പുതിയസംഘം അന്വേഷിക്കുന്നു.

മുന്‍ അന്വേഷണസംഘത്തെ സ്വാധീനിക്കാന്‍ ബാഹ്യയിടപെടലുണ്ടായോ എന്നു പരിശോധിക്കാന്‍ ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണ്‍ വിശദാംശങ്ങള്‍ ശേഖരിക്കും. കേസില്‍ ആരോപണവിധേയനായ യു.ഡി.എഫ്. കണ്‍വീനര്‍ പി.പി. തങ്കച്ചനെയും ചോദ്യംചെയ്യും. ശാസ്ത്രീയമായ രീതിയില്‍ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാണ് എ.ഡി.ജി.പി: ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള പുതിയസംഘം ഉദ്ദേശിക്കുന്നത്.

മുഹമ്മദലി കേരളത്തിന് വേണ്ടി ഗോള്‍ഡ് മെഡല്‍ നേടിയ വ്യക്തിത്വം ഇ.പി.ജയരാജന് പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

ഫേസ്ബുക്ക് പ്രണയം: കാമുകനെ സ്വന്തമാക്കാന്‍ അമ്മ മകളെ കൊന്നു

കത്രീന കൈഫിന്റെ ചൂടന്‍ ഫോട്ടോ ഷൂട്ട് കാണാം

                      

Read more topics: jisha, murder, case, prob, police
English summary
jisha murder case prob; police collects more information
topbanner

More News from this section

Subscribe by Email