Monday August 26th, 2019 - 12:52:am
topbanner
topbanner

ജിഷവധക്കേസ്; പി പി തങ്കച്ചനെതിരെ നിര്‍ണായക മൊഴി നല്‍കി ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍

NewsDesk
ജിഷവധക്കേസ്; പി പി തങ്കച്ചനെതിരെ നിര്‍ണായക മൊഴി നല്‍കി ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍

കൊച്ചി: പെരുമ്പാവൂരിലെ ജിഷ വധക്കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിപി തങ്കച്ചത് പങ്കുണ്ടെന്ന് സംശയിക്കുന്ന മൊഴിയില്‍ ഉറച്ചുനിന്ന് ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍.

പൊലീസ് ക്ലബ്ബില്‍ അന്വേഷണ ഉദ്യോഗസ്ഥ എഡിജിപി ബി സന്ധ്യയ്ക്കു മുന്നില്‍ ഹാജരായ ജോമോന്‍ 10 മണിക്കൂറോളം നേരം മൊഴി നല്‍കിയതായാണ് വിവരം. നിര്‍ണായകമായ പല വിവരങ്ങളും ജോമോന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.

കൊലപാതകത്തിന് പ്രേരണയായ കാര്യങ്ങള്‍ സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥയ്ക്ക് തെളിവു നല്‍കിയിട്ടുണ്ടെന്ന് ജോമോന്‍ പറഞ്ഞു. ജിഷയുടെ അമ്മ 20 വര്‍ഷം പി പി തങ്കച്ചന്റെ വീട്ടില്‍ ജോലിക്കുനിന്നിരുന്നുവെന്നു പറഞ്ഞ കാര്യത്തിലും ഉറച്ചുനില്‍ക്കുന്നു.

ഇതിനുള്ള തെളിവും നല്‍കിയിട്ടുണ്ട്. പി പി തങ്കച്ചനുവേണ്ടിയോ മകനുവേണ്ടിയോ ആണ് കൊല നടത്തിയത്. സംഭവം കഴിഞ്ഞ് അഞ്ചുദിവസം കഴിഞ്ഞാണ് ഇത് പുറംലോകം അറിഞ്ഞത്. ഉന്നത ഇടപെടലാണ് കാരണം.

ആദ്യം നിയോഗിച്ച അന്വേഷണസംഘം ഇതരസംസ്ഥാനക്കാരിലേക്ക് അന്വേഷണം മാറ്റി. ഏതെങ്കിലും ഇതരസംസ്ഥാനക്കാരനുവേണ്ടി സംഭവം പൊലീസ് മൂടിവയ്ക്കാന്‍ സാധ്യതയില്ല. പല്ലിനു വിടവുള്ളവരെ തേടി അന്വേഷണസംഘം പരക്കംപാഞ്ഞു. പല്ലിനു വിടവുള്ള ആള്‍ അടുത്തുതന്നെയുണ്ട്. അന്വേഷണം അവിടേക്കുമാത്രം നീണ്ടില്ല.

അന്വേഷണസംഘത്തെ മാറ്റിയിട്ടും എസ്‌ഐ ജോണി മത്തായി അവിടത്തന്നെ തുടരുകയാണ്. പി പി തങ്കച്ചനുവേണ്ടി എന്തു വിടുവേലചെയ്യുന്നതിനും തയ്യാറാകുന്ന ആളാണ് ഇയാള്‍. പെരുമ്പാവൂരിലെ ഒരു ഉന്നത കോണ്‍ഗ്രസ് നേതാവിന് സംഭവത്തില്‍ ബന്ധമുണ്ടെന്നു മാത്രമാണ് താന്‍ പറഞ്ഞത്. ആരുടെയും പേരു പറഞ്ഞില്ല. കോഴി കട്ടവന്റെ തലയില്‍ പൂട എന്നു പറഞ്ഞതുപോലെ തങ്കച്ചനാണ് രംഗത്തുവന്നത്. 24 മണിക്കൂര്‍ തികയുന്നതിനുമുമ്പ് തനിക്കെതിരെ പരാതിയും നല്‍കിയെന്ന് ജോമോന്‍ പറഞ്ഞു.

തലശ്ശേരി ബാങ്കിലെ കൊലപാതകം; തല ചിതറുന്നത് കണ്ട ഞെട്ടലില്‍ കൂട്ടുകാരി

റെസ്റ്റൊറന്റിലെ മേശയ്ക്കരികില്‍ വേലക്കാരിയെ നിര്‍ത്തിയ രേണുകാ ചൗധരി വിവാദത്തില്‍

മോഹന്‍ലാലിനെതിരെ പറയാന്‍ സലിം കുമാറിന് എന്ത് യോഗ്യത? ഗണേഷ് കുമാര്‍

 

 

 

English summary
jisha murder case; Police takes Jomon Puthepurackal's statement
topbanner

More News from this section

Subscribe by Email