Monday August 26th, 2019 - 12:07:am
topbanner
topbanner

ജിഷയുടെ പിതാവ് പി പി തങ്കച്ചന്റെ വാദം പൊളിച്ചടുക്കി

NewsDesk
ജിഷയുടെ പിതാവ് പി പി തങ്കച്ചന്റെ വാദം പൊളിച്ചടുക്കി

കൊച്ചി: ജിഷയുടെ കൊലപാതകത്തില്‍ കോണ്‍ഗ്രസ് നേതാവ് പി പി തങ്കച്ചന്റെ വാദം പൊളിച്ചടുക്കി ജിഷയുടെ പിതാവ് രംഗത്ത്. ജിഷയുടെ അമ്മ രാജേശ്വരി തന്റെ വീട്ടില്‍ ജോലിക്ക് നിന്നിട്ടില്ലെന്ന പി പി തങ്കച്ചന്റെ വാദം പച്ചക്കള്ളമാണെന്ന് ജിഷയുടെ പിതാവ് പാപ്പു വ്യക്തമാക്കി.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജേശ്വരി തങ്കച്ചന്റെ വീട്ടില്‍ മാസങ്ങളോളം ജോലി ചെയ്തിട്ടുണ്ട്. ഇക്കാര്യം പുറത്ത് പറയാതിരിക്കാന്‍ കോണ്‍ഗ്രസ് പഞ്ചായത്ത് അംഗത്തിന്റെ സുഹൃത്തായ ജോളി എന്നയാള്‍ കഴിഞ്ഞ ദിവസം തന്നെ സമീപിച്ചെന്നും പാപ്പു വെളിപ്പെടുത്തി.

പത്ത് ലക്ഷം രൂപയാണ് ജോളി വാഗ്ദാനം ചെയ്‌തെന്നും പാപ്പു പറഞ്ഞു.അതേസമയം, ജിഷയുടെ അമ്മയെ അന്വേഷണസംഘം വീണ്ടും ചോദ്യംചെയ്തു. ചോദ്യം ചെയ്യലില്‍ സുപ്രധാന വിവരങ്ങള്‍ ലഭിച്ചതായി അന്വേഷണസംഘം പറഞ്ഞു. നേരത്തെ ലഭിക്കാത്ത പല വിവരങ്ങളും ഇപ്പോള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ഇക്കാര്യം വെളിപ്പെടുത്തുന്നില്ലെന്നും പോലീസ് പറഞ്ഞു.

 ജിഷാ വധം: കണ്ണൂരിൽ ഒരാള്‍ പിടിയില്‍

ഫേസ്ബുക്ക് പ്രണയം: കാമുകനെ സ്വന്തമാക്കാന്‍ അമ്മ മകളെ കൊന്നു

ജിഷവധക്കേസ്; പി പി തങ്കച്ചനെതിരെ നിര്‍ണായക മൊഴി നല്‍കി ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍

 

 

 

English summary
jisha murder case jisha father aganist pp thankachan
topbanner

More News from this section

Subscribe by Email