Wednesday November 21st, 2018 - 6:12:pm
topbanner

ജിഷ ക്രൂരമായ ബലാത്സംഗത്തിനിരയായി; ജനനേന്ദ്രിയത്തില്‍ ഇരുമ്പുദണ്ഡ് കുത്തിക്കയറ്റി

NewsDesk
ജിഷ ക്രൂരമായ ബലാത്സംഗത്തിനിരയായി; ജനനേന്ദ്രിയത്തില്‍ ഇരുമ്പുദണ്ഡ് കുത്തിക്കയറ്റി

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനിയായ ജിഷ അതിക്രൂരമായ ബലാത്സംഗത്തിനാണ് ഇരയായതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ദില്ലി മെഡിക്കല്‍ വിദ്യാര്‍ഥിനി അനുഭവച്ചതിന്റെ ഇരട്ടിയോളം ജിഷയുടെ ശരീരത്തില്‍ പീഡനം നടന്നെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ജിഷയുടെ മാറിടത്തില്‍ 13 ഇഞ്ച് ആഴത്തില്‍ രണ്ടു മുറിവുകളുണ്ട്. ജനനേന്ദ്രിയത്തില്‍ ഇരുമ്പുദണ്ഡ് കുത്തിയിറക്കിയതിനാല്‍ വന്‍കുടല്‍ പുറത്തുവന്നനിലയിലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സംഭവം നടന്ന് ദിവസങ്ങളായിട്ടും പ്രതിയെക്കുറിച്ച് പോലീസിന് സൂചനപോലും ലഭിച്ചിട്ടില്ല. രാഷ്ട്രീയ പാര്‍ട്ടികളെ നാട്ടുകാരോ ജിഷയുടെ മരണത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുമില്ല. ജിഷയുടെ സഹപാഠികള്‍ മാത്രമാണ് അല്‍പമെങ്കിലും പ്രതിഷേധവുമായി രംഗത്തുള്ളത്.

തെരുവോരത്ത് താമസിക്കുന്ന കുംടുംബത്തിലായതു കൊണ്ടാണ് ജിഷയുടെ മരണത്തില്‍ ആര്‍ക്കും പ്രതിഷേധമില്ലാത്തതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ജിഷമോളെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തലയ്ക്കും മുഖത്തും ഇരുമ്പ് കമ്പിക്ക് അടിയേറ്റിരുന്നു. വയര്‍ കത്തികൊണ്ടു കീറി കുടല്‍മാല പുറത്തുചാടിയ നിലയിലായിരുന്നു. അടിയേറ്റ് മൂക്കു തെറിച്ചു പോയി.

തലയ്ക്കു പിന്നിലും നെഞ്ചിലും ആഴത്തില്‍ മുറിവേല്‍ക്കുകയും ചെയ്തു. ആണി പറിക്കാന്‍ ഉപയോഗിക്കുന്ന ഇരുമ്പ് ബാര്‍ കൊണ്ടാകും അക്രമി ജിഷയെ ആക്രമിച്ചിരിക്കുകയെന്നാണ് സൂചന. മുറിയില്‍ മല്‍പ്പിടുത്തം നടന്നതിന്റെ അടയാളങ്ങളും ഉണ്ടായിരുന്നു. ഒറ്റമുറി വീടാണ് ജിഷയുടേത്. വീട്ടിലെ തുണിത്തരങ്ങളും പാത്രങ്ങളും വാരിവലിച്ചിട്ടിരുന്നു.

കുറുപ്പംപടി വട്ടോളിപ്പടി കനാല്‍ ബണ്ട് പുറമ്പോക്കില്‍ രണ്ടു സെന്റ് ഭൂമിയിലെ ഒറ്റമുറി വീട്ടിലാണ് രാജേശ്വരിയും ജിഷയും താമസിച്ചിരുന്നത്. മാനസിക അസ്വസ്ഥതകളുള്ള അമ്മ രാജേശ്വരിയാണ് ഇടക്ക് വീട്ടു ജോലികള്‍ക്കു പോയി കുടുംബം പുലര്‍ത്തിയിരുന്നത്.

രാജേശ്വരിയുടെ ഭര്‍ത്താവ് ബാബു 25 വര്‍ഷം മുമ്പ് ഇവരെ ഉപേക്ഷിച്ച് ഓടയ്ക്കാലി ചെറുകുന്നം ഭാഗത്ത് മാറിതാമസിച്ച് വരികയാണ്. ജിഷ എല്‍എല്‍ബി പരീക്ഷ എഴുതിയിരുന്നതാണ്. ചില വിഷയങ്ങളില്‍ തോറ്റതിനാല്‍ അത് എഴുതിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു ജിഷ. മൂത്തസഹോദരി വിവാഹബന്ധം വേര്‍പ്പെടുത്തി പുല്ലുവഴിയില്‍ മുത്തശ്ശിയുടെ കൂടെയാണ് താമസം.

നഴ്‌സിന്റെ കൊലപാതകം; ചിക്കു റോബര്‍ട്ടിന്റെ ഭര്‍ത്താവ് നിരപരാധിയാണെന്ന് മുഖ്യമന്ത്രി

നികേഷിനെ വ്യക്തിപരമായി അധിക്ഷേപിച്ച് നോട്ടീസ് വിതരണം ചെയ്തവര്‍ ക്യാമറയില്‍ കുടുങ്ങി

Read more topics: perumbavoor, jisha, murder, case, report
English summary
perumbavoor jisha murder case inquest report
topbanner

More News from this section

Subscribe by Email