Thursday April 26th, 2018 - 9:32:am
topbanner

ജിഷ വധക്കേസ് സാക്ഷിവിസ്താരം തിങ്കളാഴ്ച

rajani
ജിഷ വധക്കേസ് സാക്ഷിവിസ്താരം തിങ്കളാഴ്ച

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ സാക്ഷി വിസ്താരം പതിമൂന്നിന് തുടങ്ങും. ജിഷ കൊല്ലപ്പെട്ട വിവരം പോലീസില്‍ അറിയിച്ച നാട്ടുകാരനായ അനസിനെയാണ് ആദ്യം വിസ്തരിക്കുന്നത്.ആഴ്ചയില്‍ മൂന്ന് ദിവസമാണ് വിചാരണയക്ക് നീക്കിവെച്ചിട്ടുള്ളത്. തിങ്കള്‍ ,ചൊവ്വ,ബുധന്‍ ദിവസങ്ങളിലാണ് വിചാരണ.

അനസിനെ വിസ്തരിച്ചതിനുശേഷം പിറ്റേന്ന് ജിഷയുടെ അമ്മ രാജേശ്വരിയേയും 15 ന് പ്രതി ജിഷയുടെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുന്നത് കണ്ട അയല്‍ക്കാരിയേയും വിസതരിക്കും.

21 സാക്ഷികളെയാണ് ഇപ്പോള്‍ വിസ്തരിക്കുന്നത്. ബാക്കി സാക്ഷികളുടെ വിസ്താര തീയതി പിന്നീട് തീരുമാനിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എന്‍ അനില്‍കുമാറിന്റെ കോടതിയിലാണ് വിചാരണ നടക്കുന്നത്.

Read more topics: jisha, murder, case, hearing, monday
English summary
jisha murder case hearing monday

More News from this section

Subscribe by Email