topbanner
Wednesday February 21st, 2018 - 2:52:am
topbanner
Breaking News

ചോര കണ്ട് അറപ്പ് മാറിയ ജിഷ വധക്കേസ് പ്രതി അമീറുള്‍ രക്തം കണ്ട് ജയിലില്‍ തലകറങ്ങി വീണു

NewsDesk
 ചോര കണ്ട് അറപ്പ് മാറിയ ജിഷ വധക്കേസ് പ്രതി അമീറുള്‍ രക്തം കണ്ട് ജയിലില്‍ തലകറങ്ങി വീണു

പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാം ജയിലില്‍ തലകറങ്ങി വീണു. സഹതടവുകാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും ചോര പൊടിയുകയും ചെയ്‌തു. ഇതു കണ്ടാണ് ചോര കണ്ട് അറപ്പ് മാറിയ കൊടുംകുറ്റവാളിയെന്ന് വിശേഷണമുള്ള അമീറുള്‍ ബോധം കെട്ട് വീണത്.

കഴിഞ്ഞ ദിവസം കാക്കനാട് സബ്ജയിലിലാണ് സംഭവമുണ്ടായത്. വിചാരണ തടവുകാരനായി അമീറുല്‍ കഴിയുന്ന സെല്ലിലെ തടവുകാര്‍ ഏറ്റുമുട്ടി. സംഘര്‍ഷം രൂക്ഷമാകുകയും രക്തം പൊടിയുകയും ചെയ്‌തതോടെ എല്ലാം വീക്ഷിച്ചിരുന്ന അമീറുല്‍ ഭയന്ന് തലകറങ്ങി വീഴുകയായിരുന്നു.

ഭയന്ന് തല കറങ്ങി വീണ അമീറുലിനെ സഹതടവുകാരാണ് മുഖത്ത് വെള്ളം തളിച്ച് എഴുന്നേല്‍പ്പിച്ചതെന്നാണ് എല്ലാവരിലും ചിരി പടര്‍ത്തിയത്. ക്രൂരനായ കൊലയാളിയെന്നും, ചോര കണ്ട് അറപ്പ് മാറിയവനെന്നും അറിയപ്പെടുന്ന അമീറുള്‍ ആണ് ജയിലില്‍ തലകറങ്ങി വീണത്.

English summary
jisha murder case arrest Ameerul jail
topbanner

More News from this section

Subscribe by Email