Saturday September 22nd, 2018 - 11:11:am
topbanner

ജിഷ വധക്കേസ്; അമീറുളിന്റെ ഡിഎന്‍എ പരിശോധന സംബന്ധിച്ച് ദുരൂഹത

NewsDesk
ജിഷ വധക്കേസ്; അമീറുളിന്റെ ഡിഎന്‍എ പരിശോധന സംബന്ധിച്ച് ദുരൂഹത

കൊച്ചി: ജിഷ വധ ക്കേസില്‍ കൊലയാളി പോലീസിന്റെ പിടിയിലായെങ്കിലും ചില ചോദ്യങ്ങള്‍ ഇനിയും ബാക്കിയാകുന്നു. പൂര്‍ണമാകാത്ത കഥ പോലെയാണ് ജിഷ വധക്കേസ് അന്വേഷണവും അതിന്റെ ക്ലൈയ്മാക്‌സ് ജിഷയുടെ കൊലപാതകി എന്ന പേരില്‍ ആരെ അറസ്റ്റ് ചെയ്താലും ചില കാര്യങ്ങള്‍ കൂടി വ്യക്തമാക്കിയാലേ വിശ്വസനീയമാവുകയുള്ളൂ.

ജിഷ കൊലപാതക്കേസില്‍ ഏറ്റവും പ്രധാനപ്പെട്ട തെളിവായ ഡിഎന്‍എ പരിശോധന ഫലം സംബന്ധിച്ചും ദുരൂഹതയേറുന്നു. കേസില്‍ 26 പേരുടെ ഡിഎന്‍എ ശേഖരിച്ച പോലീസ് 25 പേരുടെ ഡിഎന്‍എകള്‍ പരിശോധിച്ചത് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ വച്ചായിരുന്നുവെങ്കില്‍ അന്വേഷണ സംഘം പ്രതിയെന്ന് കണ്ടെത്തിയ അമീറുള്‍ ഇസ്ലാമിന്റെ ഡിഎന്‍എ പരിശോധന നടത്തിയത് തിരുവനന്തപുരത്തെ പൊലീസ് ലാബില്‍ വെച്ച്.

ജിഷകൊലപാതകക്കേസില്‍ ഡിഎന്‍എ പരിശോധന ഫലമാണ് പൊലീസിന്റെ പക്കലുളള ഏറ്റവും ആധികാരികമായ തെളിവ്. ശാസ്ത്രീയമായ ഈ തെളിവ് മതിയാകും പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാന്‍ എന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. തിരുവന്തപുരത്ത് പൊലീസ് ലാബില്‍ ഡിഎന്‍എ പരിശോധിക്കാനാവില്ലെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ വാദം.

കൂടാതെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ശേഖരിച്ച മനുഷ്യശ്രവം , ചുരിദാറിലെ ഉമിനീര്‍ , വാതില്‍ കൊളുത്തില്‍ നിന്ന് ശേഖരിച്ച രക്തം ഇവയെല്ലാം പരിശോധിച്ചത് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലായിരുന്നു. ഇതില്‍ ചുരിദാറില്‍ നിന്ന് ശേഖരിച്ച ഡിഎന്‍എ മാത്രമാണ് തിരിച്ചറിയാനായത്. എന്നാല്‍ അമീറുള്‍ ഇസ്ലാമിന്റെ ഡിഎന്‍എ പരിശോധിച്ചത് തിരുവന്തപുരത്തെ പൊലീസ് ലാബിലായിരുന്നു.

ഇതോടെ പ്രതിയുടേതെന്ന് കരുതുന്ന ഡിഎന്‍എയും അമീറുള്‍ ഇസ്ലാമിന്റെ ഡിഎന്‍എയും ഒന്നായി. ഇക്കാര്യമാണ് പോലീസിലെ ഒരു വിഭാഗം തന്നെ ചൂണ്ടികാട്ടുന്നത്. അതേസമയം അമീറുല്‍ ഇസ്ലാം 6 നമ്പറുകളില്‍ നിന്നായി ജിഷയുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ട് എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അസമീസ് മാത്രം അറിയുന്ന അമീറുളുമായ് ജിഷ സംസാരിച്ചത് എങ്ങനെയായിരുന്നെന്ന ചോദ്യത്തിനും ഉത്തരമില്ല. ഉത്തരം കിട്ടാത്ത ഒരുപാടു ചോദ്യങ്ങള്‍ ബാക്കിയാക്കിയാണ് ജിഷ വധക്കേസ് പരിസമാപ്തിയിലേക്ക് പോകുന്നത്.

നടി പ്രിയങ്കയുടെ മരണം; മുന്‍ മന്ത്രി എം.കെ.മുനീറിനെതിരെ ആരോപണവുമായി നടിയുടെ അമ്മ

ഉത്തരം കിട്ടാത്ത ഒരുപാടു ചോദ്യങ്ങൾ ബാക്കിയാക്കി ജിഷ വധക്കേസ്

English summary
jisha murder case arrest Ameerul Islam dna test
topbanner

More News from this section

Subscribe by Email