Tuesday November 13th, 2018 - 1:41:am
topbanner

പിടിയിലായത് ജിഷയുടെ അടുത്ത സുഹൃത്ത്; നിര്‍ണായകമായത് ചെരിപ്പ്

NewsDesk
പിടിയിലായത് ജിഷയുടെ അടുത്ത സുഹൃത്ത്; നിര്‍ണായകമായത് ചെരിപ്പ്

കൊച്ചി: ഒരു മാസത്തിലധികമായി പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന ജിഷ വധക്കേസിലെ പ്രതിയെന്ന് സംശയിക്കുന്ന അന്യസംസ്ഥാന തൊഴിലാളി ജിഷയുടെ അടുത്ത സുഹൃത്തായിരുന്നെന്ന് റിപ്പോര്‍ട്ട്.

ജിഷയ്‌ക്കൊപ്പം ഫോട്ടോയെടുക്കാനും മറ്റും ഇയാള്‍ ഒപ്പം പോയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയെ സ്റ്റുഡിയോയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും.

ഡിഎന്‍എ പരിശോധനാഫലം വന്ന ശേഷം മാത്രമേ പോലീസ് തെളിവെടുപ്പ് ഉള്‍പ്പെടെയുള്ള ഘട്ടത്തിലേക്ക് കടക്കുകയുള്ളൂ. ഇയാളെക്കൂടാതെ മറ്റുചിലര്‍ക്ക് കൂടി കൊലപാതകത്തെക്കുറിച്ച് അറിയാമായിരുന്നെന്നാണ് പോലീസ് കരുതുന്നത്.

ഏപ്രില്‍ 28നാണു ജിഷയെ പെരുമ്പാവൂരിലെ പുറമ്പോക്കിലെ സ്വന്തം വീട്ടില്‍ അതിദാരുണമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഏപ്രില്‍ 15ന് പെരുമ്പാവൂരിനു പുറത്തുള്ള സ്റ്റുഡിയോയില്‍ ജിഷ ഫോട്ടോ എടുക്കുന്നതിനായി ഈ ആണ്‍സുഹൃത്തിനൊപ്പം ബൈക്കില്‍ എത്തിയിരുന്നു.

കൊല നടന്ന ജിഷയുടെ വീട്ടില്‍നിന്നു കണ്ടെടുത്ത ചെരുപ്പുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണു കൊലയാളിയിലേക്ക് എത്തിയത്. ചെരിപ്പ് വിറ്റ കുറുപ്പംപടിയിലെ കടയുടമ നിര്‍ണായക വിവരങ്ങള്‍ അന്വേഷണസംഘത്തിനു കൈമാറിയിരുന്നു.

സിമെന്റ് പറ്റിപ്പിടിച്ച ഏഴ് ഇഞ്ചിന്റെ സ്ലിപ്പോണ്‍ ചെരുപ്പാണ് ജിഷയുടെ വീട്ടില്‍നിന്നു ലഭിച്ചത്. തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലാബില്‍ നടത്തിയ പരിശോധനയില്‍ ഈ ചെരുപ്പില്‍ ജിഷയുടെ രക്തകോശങ്ങള്‍ കണ്ടെത്തിയിരുന്നു.

കൊലയാളിയിലേക്കുള്ള പോലീസിന്റെ അന്വേഷണം ഇതോടെ ചെരുപ്പിന്റെ ഉടമയിലേക്കു കേന്ദ്രീകരിച്ചു. ജിഷയുടെ വീടിന്റെ പരിസരത്തുനിന്നു ലഭിച്ച ചെരുപ്പുകള്‍ ഏപ്രില്‍ 28നു കൊലപാതകം നടക്കുമ്പോള്‍ കൊലയാളി ധരിച്ചിരുന്നതു തന്നെയാണെന്നു സ്ഥിരീകരിക്കുന്ന രീതിയിലാണു ഫോറന്‍സിക് പരിശോധനാഫലം.

ചെരുപ്പുകള്‍ ആ ദിവസങ്ങളില്‍ തന്നെ സമീപവാസികള്‍ക്കു തിരിച്ചറിയാനായി പ്രദര്‍ശിപ്പിച്ചിരുന്നെങ്കിലും ഉടമയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ചെരുപ്പില്‍ സിമന്റ് പറ്റിയിരുന്നതിനാല്‍ കെട്ടിടനിര്‍മാണമേഖലയുമായി ബന്ധപ്പെട്ട ആളാണു കൊലയാളിയെന്ന സംശയമുണ്ടായിരുന്നു.

ചെരുപ്പു ധരിച്ചു കനാലിലേക്കു കുത്തനെ ഇറങ്ങാന്‍ ബുദ്ധിമുട്ടായതിനാല്‍ കൊലയാളി ചെരുപ്പ് ഉപേക്ഷിച്ചതാവാനുള്ള സാധ്യതയാണു ബലപ്പെടുന്നത്. ഏപ്രില്‍ ഇരുപത്തിയെട്ടിനോടടുത്ത ദിവസങ്ങളില്‍ പെരുമ്പാവൂരില്‍നിന്ന് അപ്രത്യക്ഷരായ അന്യസംസ്ഥാന തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ ദിവസങ്ങളായി തുടരുന്നതിനിടെയാണ് ചെരുപ്പു വില്‍പ്പന നടത്തിയ ആള്‍ നിര്‍ണായകമൊഴി നല്‍കിയത്.

പിടിയിലായത് ജിഷയുടെ അടുത്ത സുഹൃത്ത്; നിര്‍ണായകമായത് ചെരിപ്പ്

ജിഷ വധക്കേസ്; അസം സ്വദേശി പിടിയില്‍; കുറ്റസമ്മതം നടത്തി?

പള്ളിക്കര അപകടം: കാറിന്റെ വേഗസൂചി 135 കിലോമീറ്റര്‍ സ്പീഡില്‍ നിശ്ചലമായ നിലയില്‍

English summary
jisha murder case; assam man in police custody
topbanner

More News from this section

Subscribe by Email