Sunday September 23rd, 2018 - 7:47:pm
topbanner

ജിഷയുടെ കുടുംബം അമീറുള്‍ ഇസ്ലാമിന്റെ കയ്യില്‍ നിന്ന് പണം കൈപ്പറ്റി?

NewsDesk
ജിഷയുടെ കുടുംബം അമീറുള്‍ ഇസ്ലാമിന്റെ കയ്യില്‍ നിന്ന് പണം കൈപ്പറ്റി?

തിരുവനന്തപുരം: നിയമവിദ്യാര്‍ത്ഥിനി ജിഷ വധക്കേസുമായി ബന്ധപ്പെട്ട് ചില നിര്‍ണായക സൂചനകള്‍ പുറത്തു വന്നു. ജിഷയുടെ അമ്മ രാജേശ്വരിക്കും ജിഷയ്ക്കും കേസില്‍ പിടിയിലായ അമീറുള്‍ ഇസ്ലാമിനെ നേരത്തെ അറിയാമായിരുന്നെന്നും സൂചനയുണ്ട്. ഇയാള്‍ക്ക് ജിഷയുടെ സഹോദരി ദീപയുമായി പരിചയമുണ്ടായിരുന്നെന്നും അമീറുളില്‍ നിന്ന് ജിഷയുടെ കുടുംബം പണം കൈപ്പറ്റിയെന്നും സൂചനയുണ്ട്. പണത്തിന് പകരം ജിഷയെ വിവാഹം കഴിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ ജിഷ ഇക്കാര്യം വിസമ്മതിച്ചതായും വിവരമുണ്ട്.

കൊലപാതകദിവസം രാവിലെ 11.30ന് മുന്‍പ് പ്രതിയെ കണ്ട നിര്‍ണായക സാക്ഷി ഉണ്ടെന്നും സൂചനയുണ്ട്. ഇയാള്‍ അമീറുളിനെ തിരിച്ചറിഞ്ഞു. ഇക്കാര്യം പൊലീസ് രേഖപ്പെടുത്തി. സാക്ഷിയായ ഇയാള്‍ ഒരു പശുവളര്‍ത്തുക്കാരനാണ്. ജിഷയുടെ വീട്ടില്‍ നിന്ന് പ്രതി ഇറങ്ങി പോയത് ഇയാള്‍ കണ്ടെന്നും സൂചനയുണ്ട്. കേസില്‍ തിരിച്ചറിയല്‍ പരേഡില്‍ പങ്കെടുക്കാന്‍ മറ്റ് സാക്ഷികള്‍ വിമുഖത കാണിക്കുന്നതായും വിവരങ്ങളുണ്ട്. അമീറുളിന്റെ പ്രതികാരത്തെ ഭയന്നാണിത്.

ജിഷയുടെ വീടിന് സമീപത്തെ കുളിക്കടവില്‍ വച്ച് അമീറുളിനെ അടിച്ചത് അമ്മ രാജേശ്വരി തന്നെയാണെന്നും വിവരങ്ങളുണ്ട്. പണം തിരിച്ച് ചോദിച്ചതിനെപ്പറ്റിയുണ്ടായ വാക്കു തര്‍ക്കമാണ് അടിക്ക് കാരണം. ഇക്കാര്യം ആദ്യ അന്വേഷണ സംഘത്തോട് രാജേശ്വരി വെളിപ്പെടുത്തിയിരുന്നു. പീപ്പിള്‍ ടിവിയാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.

ആസ്മയ്ക്ക് സിദ്ധന്റെ ചികിത്സ അറയില്‍; ഗള്‍ഫിലുള്ള ഭര്‍ത്താവ് എത്തിയപ്പോള്‍ ഭാര്യ ഗര്‍ഭിണി

ജിഷ വധക്കേസ്; അമീറുളിന്റെ ഡിഎന്‍എ പരിശോധന സംബന്ധിച്ച് ദുരൂഹത

നടി പ്രിയങ്കയുടെ മരണം; മുന്‍ മന്ത്രി എം.കെ.മുനീറിനെതിരെ ആരോപണവുമായി നടിയുടെ അമ്മ

 

English summary
perumbavoor jisha murder case jisha family relation with amirul islam
topbanner

More News from this section

Subscribe by Email