Saturday September 22nd, 2018 - 8:36:pm
topbanner

ജിഷയുടെ കൊലപാതകം: സഹോദരിയുടെ സുഹൃത്ത് കസ്റ്റഡിയില്‍

NewsDesk
ജിഷയുടെ കൊലപാതകം: സഹോദരിയുടെ സുഹൃത്ത് കസ്റ്റഡിയില്‍

കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ മരണവുമായി ബന്ധപ്പെട്ട് സഹോദരി ദീപയുടെ അന്യസംസ്ഥാനക്കാരനായ സുഹൃത്തിനെ പോലീസ് പിടികൂടി. ബംഗളൂരുവില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത് ഉച്ചയോടെ പെരുമ്പാവൂരില്‍ എത്തിക്കും.

ജിഷയുടെ മരണത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. ഇതാണ് സംശയത്തിന് കാരണം. ദീപ നല്‍കിയ മൊഴിയിലും ഇയാള്‍ക്കെതിരെ കുറ്റപ്പെടുത്തലുണ്ട്. എന്നാല്‍ ശാസ്ത്രീയ തെളിവുകളുടെ സഹായത്തോടെ അന്വേഷണം ഇയാളിലേക്ക് എത്തിക്കാനാകുമോ എന്നാണ് പോലീസ് പരിശോധിക്കുന്നത്.

ഇയാള്‍ കുറ്റസമ്മതം നടത്തിയതായും സൂചനയുണ്ട്. എന്നാല്‍ സ്ഥിരീകരണമില്ല.അന്യസംസ്ഥാനക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന പെരുമ്പാവൂരിലെ താമസയിടങ്ങളില്‍ പോലീസ് വ്യാപകമായ തെരച്ചില്‍ നടത്തിയിരുന്നു. അതിനിടെയാണ് ഇയാള്‍ ബംഗളൂരിവിലേക്ക് പോയതായി പൊലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ പിടിയിലാവുകയായിരുന്നു.

കണ്ണൂരിലേതെന്ന് പറഞ്ഞ് മുഖ്യമന്ത്രി പോസ്റ്റ് ചെയ്തത് സ്‌കോട്‌ലന്‍ഡിലെ വിമാനത്താവളം

ജിഷയുടെ മൃതദേഹം ദഹിപ്പിച്ചത് പോലീസ് അനുമതിയോടെ; സഹോദരിയുടെ സുഹൃത്തിനായി തിരച്ചില്‍

English summary
jisha's murder sister deepa friend custody
topbanner

More News from this section

Subscribe by Email