Tuesday November 20th, 2018 - 9:47:pm
topbanner

ജിഷയുടെ കൊലപാതകം: അന്വേഷണത്തില്‍ വീഴ്ചപറ്റിയെന്ന് ടി പി സെന്‍കുമാര്‍

NewsDesk
ജിഷയുടെ കൊലപാതകം:  അന്വേഷണത്തില്‍ വീഴ്ചപറ്റിയെന്ന് ടി പി സെന്‍കുമാര്‍

തിരുവനന്തപുരം: നിയമവിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകത്തിന്റെ അന്വേഷണത്തില്‍ പോലീസിന് വീഴ്ച പറ്റിയ കാര്യം തുറന്ന് സമ്മതിച്ച് സംസ്ഥാന പോലീസ് മേധാവി ടി പി സെന്‍കുമാര്‍ രംഗത്ത്. മൃതദേഹത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വീഡിയോയില്‍ ചിത്രീകരിച്ചിട്ടില്ലെന്നും ദഹിപ്പിച്ചത് നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്നും സെന്‍കുമാര്‍ പറഞ്ഞു.

പോസ്റ്റ്‌മോര്‍ട്ടത്തിന്റെ ഫോട്ടോകള്‍ മാത്രമാണ് എടുത്തത്. പോസ്റ്റ്‌മോര്‍ട്ടം പോലീസ് സര്‍ജനല്ല നടത്തിയതെന്നും പിജി വിദ്യാര്‍ഥിയെ ഏല്‍പിച്ചതു ഗുരുതരമായ വീഴ്ചയാണെന്നും സെന്‍കുമാര്‍ സമ്മതിച്ചു. മൃതദേഹം ദഹിപ്പിക്കാന്‍ പാടില്ലായിരുന്നു. തുടര്‍ പരിശോധനകള്‍ക്കു വേണ്ടിയിരുന്നെങ്കില്‍ വീണ്ടു പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനുമൊക്കെയായി മൃതദേഹം സൂക്ഷിക്കാന്‍ വേണ്ട നടപടികളെടുക്കാതിരുന്നത് ഗുരുതരമായ വീഴ്ചയാണ്.

തെളിവുകളുടെ അടിസ്ഥാനത്തില്‍ ശരിയായ പ്രതിയെ പിടിക്കാനാണ് പോലീസിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. പൊലീസിനെതിരേ കടുത്ത വിമര്‍ശനം ഉയരുന്നതിനിടെയാണ് സംഭവത്തില്‍ സെന്‍കുമാര്‍ കുറ്റസമ്മതം നടത്തിയത്. തിരുവനന്തപുരത്തു മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുന്നതിനിടെയാണ് പോലീസിന്റെ വീഴ്ച സംസ്ഥാന മേധാവി തന്നെ സമ്മതിച്ചത്.

ജിഷയുടെ കൊലപാതകം; പോലീസ് ഇരുട്ടില്‍ തപ്പുന്നു; മുഖംമറച്ച് വേഷം കെട്ടിച്ചത് പോലീസുകാരെ

ജിഷയുടെ കൊലപാതകം: കാലഹരണപ്പെട്ട നിയമങ്ങള്‍മാറ്റിയെഴുതപ്പെടണം ദിലീപ്

കാമ്പസിലെത്തുന്ന നവാഗതരില്‍ 95% പേരും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാത്തവര്‍

 

English summary
jisha's murder case police investigation mistake tp senkumar
topbanner

More News from this section

Subscribe by Email