Friday February 22nd, 2019 - 8:16:am
topbanner

ജെസ്‌ന മറ്റൊരു പെണ്‍കുട്ടിയ്‌ക്കൊപ്പം മലപ്പുറത്ത് എത്തിയിരുന്നതായി വിവരം ; പോലീസ് അന്വേഷണം തുടങ്ങി

suji
ജെസ്‌ന മറ്റൊരു പെണ്‍കുട്ടിയ്‌ക്കൊപ്പം മലപ്പുറത്ത് എത്തിയിരുന്നതായി വിവരം ; പോലീസ് അന്വേഷണം തുടങ്ങി

മലപ്പുറം ; ജെസ്‌ന മലപ്പുറം കോട്ടക്കുന്ന് ടൂറിസം പാര്‍ക്കിലെത്തിയതായി വിവരം ലഭിച്ചു. മേയ് മൂന്നിന് 11 മുതല്‍ രാത്രി എട്ടുവരെ മറ്റൊരു പെണ്‍കുട്ടിയ്‌ക്കൊപ്പം ജെസ്‌നയെ കണ്ടതായാണ് പോലീസിന് ലഭിച്ച സൂചനകള്‍. ദീര്‍ഘ ദൂര യാത്രയ്ക്ക് ശേഷമെന്ന് തോന്നും വിധം രണ്ടു പേരും വലിയ ബാഗുമായിട്ടാണ് കോട്ടക്കുന്നില്‍ എത്തിയത്. മറ്റ് മൂന്നുപേരുമായി അവര്‍ ദീര്‍ഘനേരം പാര്‍ക്കിലിരിക്കുന്നത് ചിലര്‍ കണ്ടിരുന്നു.

മേയ് ആദ്യത്തില്‍ ജെസ്‌നയെ കാണാതായെന്ന വാര്‍ത്ത ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയിരുന്നില്ലെന്നും പിന്നീട് മാധ്യമങ്ങളില്‍ വാര്‍ത്തയും ചിത്രവും കണ്ടതോടെയാണ് തിരിച്ചറിഞ്ഞതെന്നും പാര്‍ക്കിലെ ജീവനക്കാര്‍ പറയുന്നു. കുര്‍ത്തയും ഷാളും ജീന്‍സുമായിരുന്നു വേഷം.

രഹസ്യാന്വേഷണ വിഭാഗം പാര്‍ക്കിലെത്തി പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു. വിവരം അന്വേഷണ സംഘത്തിന് കൈമാറിയതായിട്ടാണ് സൂചന.
പാര്‍ക്കില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കുകയാകും അന്വേഷണ സംഘത്തിന്റെ ആദ്യ ദൗത്യം. കെ എസ് ആര്‍ ടിസി സ്റ്റാന്റിലെത്തി അവിടെ നിന്ന് ഓട്ടോ വിളിച്ച് കോട്ടക്കുന്നിലെ രണ്ടാം കവാടം വഴി പാര്‍ക്കിലെത്തിയിരിക്കാമെന്നാണ് കരുതുന്നത് .

Viral News

Read more topics: jesna,malappuram
English summary
jesna reached malappuram with another girl
topbanner

More News from this section

Subscribe by Email