Wednesday November 14th, 2018 - 4:52:pm
topbanner

ജസ്‌നയുടെ തിരോധാനം: മുണ്ടക്കയത്തെ ആറംഗസംഘത്തിലേക്കും അന്വേഷണം നീളുന്നു; സംഘത്തിന് പ്രമുഖ രാഷ്ട്രീയപാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന സൂചന

rajani v
ജസ്‌നയുടെ തിരോധാനം: മുണ്ടക്കയത്തെ ആറംഗസംഘത്തിലേക്കും അന്വേഷണം നീളുന്നു; സംഘത്തിന് പ്രമുഖ രാഷ്ട്രീയപാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന സൂചന

പത്തനംതിട്ട: മുക്കൂട്ടുതറ കൊല്ലമുള സ്വദേശിനി ജസ്‌ന മരിയ ജെയിംസിനെ കാണാതായ സംഭവത്തിൽ മാസങ്ങൾ പിന്നിട്ടിണ്ടും കേസിന്റെ അന്വേഷണം എത്തി നിൽക്കുന്നത് ദുരൂഹതകളുടെ കൂട്ടിലാണ്. കേസിന്റെ പുതിയ ഒരു വഴിത്തിരിവിൽ എത്തിയിരിക്കുകയാണ്. ജസ്‌നയുടെ തിരോധാനം സംബന്ധിച്ച അന്വേഷണം ആറ് യുവാക്കളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

ജസ്‌നയുടെ ഫോണ്‍കോളുകളില്‍ നിന്നാണ് മുണ്ടക്കയത്തെ ആറംഗസംഘത്തിലേക്കും അന്വേഷണം നീളുന്നത്. ജസ്‌നയെ കാണാതായ ദിവസവും തൊട്ടടുത്തുള്ള ദിവസങ്ങളിലും ഈ ആറ് യുവാക്കളും തമ്മില്‍ നടത്തിയ ഫോണ്‍സംഭാഷണങ്ങളാണ് ഇവരെ സംശയത്തിന്റെ നിഴലിലാക്കിയിരിക്കുന്നത്. ഇവരുടെ കൂട്ടുകെട്ട് സംബന്ധിച്ച്‌ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

മുണ്ടക്കയം,ചോറ്റി, കോരുത്തോട്, കരിനിലം എന്നിവിടങ്ങളിലുള്ളവരാണ് ഈ ആറംഗസംഘത്തിലെ യുവാക്കള്‍. ഇവരില്‍ ചിലര്‍ക്ക് പ്രമുഖ രാഷ്ട്രീയപാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.മാർച്ച് 22നാണ് ജസ്നയെ കാണാതായത്. ഇതിന്റെ തലേദിവസം ജസ്‌ന ആണ്‍സുഹൃത്തിനെ ഏഴ് തവണ വിളിച്ചതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

ഇയാളുമായുള്ള സൗഹൃദം ഉപേക്ഷിക്കണമെന്ന തരത്തില്‍ പലരും ജസ്‌നയ്ക്ക് താക്കീത് നല്കിയിരുന്നതായുള്ള വിവരവും ലഭിച്ചതായാണ് പോലീസ് ഭാഷ്യം. അതുകൊണ്ടു തന്നെ ജസ്‌നയുടെ ഫോണില്‍ നിന്ന് ആണ്‍സുഹൃത്തിന് പോയ കോളുകളെ പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്.അതിനിടെ മുണ്ടക്കയം ബസ് സ്റ്റാൻഡിന് സമീപത്തെ ടെക്സ്റ്റൈൽ ഷോപ്പിന്‍റെ സിസിടിവി ക്യാമറയിൽ പതിഞ്ഞത് ജസ്ന തന്നെയാണെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.

ജസ്നയുടെ ആൺ സുഹൃത്ത് നടന്നുപോകുന്നതിന്‍റെ‍ ദൃശ്യങ്ങളും അതേ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇതും വീഡിയോയിലുള്ള പെൺകുട്ടി ജസ്നയാണെന്ന സംശയം ബലപ്പെടുത്തുന്നുണ്ട്.ഇടുക്കി വെള്ളത്തൂവലില്‍ പാതി കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാനുള്ള അന്വേഷണത്തിലാണ് പോലീസ്. പ്രചരിക്കുന്ന കഥകളെ അടിസ്ഥാനമാക്കി നിഗമനങ്ങളില്‍ എത്താനാവില്ലെന്നും വസ്തുതകളറിയാതെ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അന്വേഷണസംഘാംഗവും തിരുവല്ല ഡിവൈഎസ്പിയുമായ ആര്‍.ചന്ദ്രശേഖരപിള്ള പറഞ്ഞു.

English summary
jesna missing six youngers investigation
topbanner

More News from this section

Subscribe by Email