Thursday March 21st, 2019 - 9:51:pm
topbanner
topbanner

ജെസ്‌നയ്ക്കായി തിരച്ചില്‍ ശക്തം ; ദൃശ്യങ്ങള്‍ കാണിച്ച് തെളിവ് ശേഖരിച്ചു

suji
ജെസ്‌നയ്ക്കായി തിരച്ചില്‍ ശക്തം ; ദൃശ്യങ്ങള്‍ കാണിച്ച് തെളിവ് ശേഖരിച്ചു

കോട്ടയം മുണ്ടക്കയത്ത് നിന്ന് കാണാതായ ജസ്‌നയ്ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. ജസ്‌നയുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍ കാണിച്ച് തെളിവുകള്‍ ശേഖരിക്കാനായി സംഘം മുണ്ടക്കയത്തെത്തി. ക്രൈംബ്രാഞ്ചിന്റെ മുപ്പതംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

മുണ്ടക്കയം ബസ് സ്റ്റാന്റിലൂടെ ജസ്‌നയെന്ന് കരുതുന്ന പെണ്‍കുട്ടി നടന്നുപോകുന്ന ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ പഞ്ചായത്തംഗങ്ങളെ അടക്കം കാണിച്ച് തെളിവു ശേഖരണം നടത്തി. പെണ്‍കുട്ടി നടന്നുപോകുന്നതിന്റെയും ഒരു യുവാവും മറ്റൊരു സ്ത്രീയും സംശയാസ്പദമായി ഇതുവഴി കടന്നുപോകുന്നതായും കാര്‍ ഇറങ്ങിവരുന്നതായും ദൃശ്യത്തിലുണ്ട്. ഇവര്‍ ആരൊക്കെയാണെന്നാണ് തിരക്കിയത്. വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് വ്യക്തമല്ലാത്തതിനാല്‍ വാഹനം തിരിച്ചറിയാനും സാധിച്ചിട്ടില്ല .വാഹനമോ ദൃശ്യത്തില്‍ കണ്ട സ്ത്രീകളേയോ തിരിച്ചറിഞ്ഞാല്‍ കേസില്‍ പുരോഗതിയുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് ക്രൈംബ്രാഞ്ച്.

Viral News

Read more topics: jesna missing case
English summary
jesna missing case
topbanner

More News from this section

Subscribe by Email