Tuesday October 23rd, 2018 - 3:55:pm
topbanner
Breaking News

ജെഡിയു ഇനി എല്‍ഡിഎഫിനൊപ്പം

rajani v
ജെഡിയു ഇനി എല്‍ഡിഎഫിനൊപ്പം

തിരുവനന്തപുരം: യുഡിഎഫുമായുള്ള ബന്ധം ജഡിയു അവസാനിപ്പിച്ച എല്‍ഡിഎഫില്‍ എത്തി. തിരുവനന്തപുരത്ത് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ പാര്‍ട്ടി ചെയര്‍മാന്‍ എംപി വീരേന്ദ്രകുമാറാണ് തീരുമാനം പ്രഖ്യാപിച്ചത്. ജെഡിയു എല്‍ഡിഎഫ് ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് എംപി വീരേന്ദ്രകുമാര്‍ വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി.

യുഡിഎഫില്‍ ചേര്‍ന്നതുകൊണ്ട് ജെഡിയുവിന് നഷ്ടം മാത്രമാണ് ഉണ്ടായത്. എന്നാല്‍ യുഡിഎഫിനോട് നേട്ടമുണ്ടായെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.വര്‍ഗീയതയ്‌ക്കെതിരെ പോരാടാന്‍ ഇടത് പക്ഷമുന്നണിയാണ് നല്ലത്. യുഡിഎഫിനോട് തങ്ങള്‍ നന്ദി കേട് കാണിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഇടതുപക്ഷ മുന്നണി വിട്ട് ഐക്യ ജനാധിപത്യ മുന്നണിയിലെത്തിയപ്പോഴും തങ്ങള്‍ വിലപേശിയിട്ടില്ല. ജെഡിയുവിന്റെ രാഷ്ട്രീയ വിശ്വാസം എല്‍ഡിഎഫുമായി ചേര്‍ന്നു പോകുന്നതാണ്. പല നിയമസഭാ സീറ്റുകളും യുഡിഎഫിന് അനുകൂലമായത് തങ്ങള്‍ മുന്നണിയിലെത്തിയപ്പോഴാണും അദ്ദേഹം പറഞ്ഞു.

 

Read more topics: jdu, veerendrakumar, ldf
English summary
jdu veerendrakumar ldf
topbanner

More News from this section

Subscribe by Email