Wednesday November 21st, 2018 - 11:36:pm
topbanner

ആര്‍ക്കുമറിയാത്ത മറ്റൊരു കഥ കൂടി വെളിപ്പെടുത്തി ഹനാന്‍ ജെബി ജംഗ്ഷനില്‍

renjini
ആര്‍ക്കുമറിയാത്ത മറ്റൊരു കഥ കൂടി വെളിപ്പെടുത്തി ഹനാന്‍ ജെബി ജംഗ്ഷനില്‍

ജീവിക്കാൻ വേണ്ടി മീൻ വിൽക്കുകയും അവസാനം സൈബർ ആക്രമണത്തിനിരയാവുകയും ചെയ്ത ഹനാൻ ഇന്ന് കേരളത്തിന്റെ മകളാണ്.ഒരു മനുഷ്യൻ ജീവിതകാലയളവിൽ  അനുഭവിക്കുന്ന യാതനയും വേദനകളും 20 വയസിൽ തന്നെ അനുഭവിച്ചു തീർത്ത ഹനാൻ ആർക്കുമറിയാത്ത മറ്റൊരു കഥ കൂടി കൈരളി ടിവി യിലെ ജെ ബി ജംഗ്ഷനിലൂടെ വെളിപ്പെടുത്തി

മക്കൾ എന്നും ആഗ്രഹിക്കുന്നത് അച്ഛന്റെയും അമ്മയുടെയും തണലിൽ ജീവിക്കാനാണ് എന്നാൽ ചെറുപ്പം മുതൽ തന്നെ ഒറ്റയ്ക്ക് പൊരുതിയാണ് ഹനാൻ ജീവിക്കുന്നത്.ഞങ്ങളെ ഉപേഷിച്ചു പോയ വാപ്പച്ചിയെ ഒന്നു കാണണമെന്നും ഹനാൻ ജെ ബി ജംഗ്ഷനിലൂടെ പറഞ്ഞു.വാപ്പച്ചിക്കൊപ്പമുള്ള മറ്റൊരു അനുഭവവും ഹനാന്‍ ജോണ്‍ ബ്രിട്ടാസുമായി പങ്കുവയ്ക്കുന്നു.hanan fish merchant

തന്റെ മാതാവുമായി പിരിഞ്ഞ ശേഷം വാപ്പച്ചി രണ്ടാമതൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചെന്നും അന്ന് പെണ്ണു കാണാന്‍ തന്നെയും അനിയനെയും കൂട്ടിയാണ് അദ്ദേഹം പോയതെന്നും ഹനാന്‍ പറഞ്ഞു.തന്റെ കോളേജിലെ ഒരു പെണ്‍കുട്ടിയുടെ ബന്ധുവിനെയാണ് ആലോചിച്ചിരുന്നത്.jb Junction hanan story

എന്നാല്‍ ഒരു സന്ദര്‍ഭത്തില്‍ വാപ്പച്ചി അവരോട് കയര്‍ത്തുസംസാരിച്ചതോടെ ആ വിവാഹം മുടങ്ങുകയായിരുന്നെന്നും ഹനാന്‍ വെളിപ്പെടുത്തി.വാപ്പച്ചി രണ്ടാമതൊരു വിവാഹം കഴിക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ല. അദ്ദേഹത്തിന് 41 വയസ് മാത്രമേ ആയിട്ടുള്ളു. അദ്ദേഹവും ഒരു മനുഷ്യനല്ലേയെന്നും ഹനാന്‍ ചോദിക്കുന്നു.ഉമ്മച്ചിയുമായി പെരുത്തപ്പെടാന്‍ വാപ്പച്ചിക്ക് സാധിക്കില്ലെന്ന് ബോധ്യമുണ്ടെന്നും ഹനാന്‍ പറഞ്ഞു.fish Hanan-Thrissur story

English summary
He also revealed another story that was unheard of at the jb Junction
topbanner

More News from this section

Subscribe by Email