Wednesday September 26th, 2018 - 12:48:pm
topbanner

ജയസൂര്യയുടെ കായല്‍ കൈയേറ്റം: വിജിലന്‍സ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു

suvitha
ജയസൂര്യയുടെ കായല്‍ കൈയേറ്റം: വിജിലന്‍സ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു

മൂവാറ്റുപുഴ: നടന്‍ ജയസൂര്യ കായല്‍ കൈയേറി ബോട്ടുജെട്ടിയും ചുറ്റുമതിലും നിര്‍മ്മിച്ചെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കൂടാതെ ഒരു മാസത്തിനുള്ളിൽ വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറുമെന്നും അന്വേഷണം സംഘം കോടതിയെ അറിയിച്ചു.

കളമശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ പരാതിയിലാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി അന്വേഷണം പ്രഖ്യാപിച്ചത്. കടവന്ത്രയിലെ ജയസൂര്യയുടെ വീടിന് സമീപം ബോട്ടുജെട്ടി നിര്‍മ്മിച്ചതും ചുറ്റുമതില്‍ കെട്ടിയതും കായല്‍ പുറമ്പോക്ക് ഭൂമി കൈയേറിയാണെന്നായിരുന്നു ആരോപണം.

 

English summary
jayasurya river encroachment case: Vigilance Report submitted to the court
topbanner

More News from this section

Subscribe by Email