Sunday September 23rd, 2018 - 6:15:pm
topbanner

നടന്‍ ജയസൂര്യയുടെ കായല്‍ കൈയേറ്റം: വിജിലന്‍സ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

Anju N C
നടന്‍ ജയസൂര്യയുടെ കായല്‍ കൈയേറ്റം: വിജിലന്‍സ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

മുവാറ്റുപുഴ: നടന്‍ ജയസൂര്യ ചിലവന്നൂര്‍ കായല്‍ കൈയേറി മതില്‍ നിര്‍മ്മിച്ചെന്ന കേസില്‍ മുവാറ്റുപുഴ വിജിലന്‍സ് കോടതി എറണാംകുളം വിജിലന്‍സ് യൂണിറ്റിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കൊച്ചുകടവന്ത്രയിലുള്ള വീടിനു സമീപം ബോട്ടു ജെട്ടിയും ചുറ്റുമതിലും ജയസൂര്യ നിര്‍മ്മിച്ചിരുന്നു. ഇത് ചിലവന്നൂര്‍ കായല്‍ പുറമ്പോക്കു ഭൂമി കൈയേറി നിര്‍മ്മിച്ചതെന്നാണ് ആരോപണം.

മുവാറ്റുപുഴ വിജിലന്‍സ് കോടതി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഒന്നര വര്‍ഷമായിട്ടും കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് കേസിലെ ഹര്‍ജിക്കാരനായ ഗിരീഷ് ബാബു കോടതിയില്‍ വീണ്ടും ഹര്‍ജി ഫയല്‍ സമര്‍പ്പിച്ചത്.

English summary
jayasurya river encroachment case
topbanner

More News from this section

Subscribe by Email