Sunday November 18th, 2018 - 5:48:pm
topbanner

ജയറാം ജയിലിലെത്തി ദിലീപിനെ കാണ്ടു

Jikku Joseph
ജയറാം ജയിലിലെത്തി ദിലീപിനെ കാണ്ടു

കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഗൂഢാലോചനക്കേസില്‍ അറസ്റ്റിലായി ആലുവ സബ്ജയിലില്‍ കഴിയുന്ന ദിലീപിനെ കാണാന്‍ നടന്‍ ജയറാം ജയിലിലെത്തി. ജാമ്യാപേക്ഷ നിരസിക്കപ്പെട്ടതിനെ തുടര്‍ന്ന് തിരുവോണ നാളിലും ജയിലില്‍ തുടരുന്ന സാഹചര്യത്തിലാണ് ജയറാം ജയിലിലെത്തി ദിലീപിനെ കണ്ടത്. തിരുവോണ ദിവസം ഉച്ച തിരിഞ്ഞാണ് ദിലീപിനെ സന്ദര്‍ശിക്കുന്നതിനായി ജയറാമെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലായി കാവ്യ മാധവനും ദിലീപിന്റെ മകളും സിനിമാ മേഖലയില്‍ നിന്നും അടുത്ത സുഹൃത്തുക്കളും ദിലീപിനെ കാണാനെത്തിയിരുന്നു. സംവിധായകന്‍ രഞ്ജിത്ത്, നടന്മാരായ സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, ഏലൂര്‍ ജോര്‍ജ് എന്നിവര്‍ ഉത്രാടനാളിലാണ് ജയിലിലെത്തി ദിലീപിനെ കണ്ടത്.

English summary
jayaram reached aluva sub jail to meet dileep
topbanner

More News from this section

Subscribe by Email