Friday February 22nd, 2019 - 12:16:pm
topbanner

ജയരാജന്റെ രാജിയിൽ കലാശിച്ച ബന്ധു നിയമനം: അന്വേഷണം പൂര്‍ത്തിയായെന്ന് വിജിലന്‍സ്

NewsDesk
ജയരാജന്റെ രാജിയിൽ കലാശിച്ച ബന്ധു നിയമനം: അന്വേഷണം പൂര്‍ത്തിയായെന്ന് വിജിലന്‍സ്

തിരുവനന്തപുരം: മുന്‍ മന്ത്രി ഇ.പി.ജയരാജന്റെ രാജിയി കലാശിച്ച ബന്ധു നിയമന വിവാദത്തില്‍ അന്വേഷണം പൂര്‍ത്തിയായെന്ന് വിജിലന്‍സ് തിരുവനന്തപുരം വിജിലന്‍സ് കോടതിയെ അറിയിച്ചു. എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ടാഴ്ച കൂടി സമയം വേണമെന്ന് വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് ജനുവരി ഏഴിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി വിജിലന്‍സിനോട് നിര്‍ദേശിച്ചു.

പരാതിക്കാരായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ എന്നിവരുടെ പരാതിയിലാണ് വിജിലന്‍സ് കേസെടുത്തത്. തുടര്‍ന്ന് ജയരാജന്റേയും പരാതിക്കാരുടേയും മൊഴി വിജിലന്‍സ് രേഖപ്പെടുത്തി. വിജിലന്‍സ് സ്പെഷ്യല്‍ ഇന്‍വെസ്റ്റേഗേഷന്‍ രണ്ടാം യൂണിറ്റ് എസ്.പി: ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുത്തത്. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ജയരാജന്‍ മൊഴി നല്‍കിയിരുന്നു.

Viral News

English summary
jayarajan relative appointment issue vigilance inquiry completed
topbanner

More News from this section

Subscribe by Email