Monday September 24th, 2018 - 9:35:pm
topbanner

ജസ്‌നയുടെ തിരോധാനം; സഹോദരിയുടെ മൊബൈലില്‍ വന്ന കോളുകള്‍ തേടുന്നു

NewsDesk
ജസ്‌നയുടെ തിരോധാനം; സഹോദരിയുടെ മൊബൈലില്‍ വന്ന കോളുകള്‍ തേടുന്നു

റാന്നി: വച്ചൂച്ചിറ കൊല്ലമുള ജെയിംസ് ജോസഫിന്റെ ഇളയമകള്‍ ജസ്ന മറിയം ജെയിംസിനെ കാണാതായ സംഭവത്തില്‍ സഹോദരി ജെസിയുടെ ഫോണിലേക്ക് വന്ന കോളുകളുടെ ഉറവിടം തേടുന്നു.

ജെസിയുടെ ഫോണിലേക്ക് ബെംഗളുരുവില്‍ നിന്നാണ് മിസ്ഡ് കോളുകളെത്തിയത്. കോളിന്റെ ഉറവിടം കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം വേണ്ടിവരുവരുമെന്നാണ് അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്.

ജെസ്‌നയെ കാണാതായി ഏതാനും ദിവസം പിന്നിട്ടപ്പോഴാണ് രണ്ടു കോളുകള്‍ ജെസിക്ക് വന്നത്. തിരികെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട് നമ്പരുകള്‍ പൊലീസിനു കൈമാറിയിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ ബിഎസ്എന്‍എല്‍ നമ്പരുകളാണിവയെന്ന് കണ്ടെത്തിയിരുന്നു. പ്രവര്‍ത്തിക്കാതിരുന്ന രണ്ടു നമ്പരുകളിലേക്കും 10 രൂപ വീതം ചാര്‍ജ് ചെയ്തപ്പോഴാണ് ബിഎസ്എന്‍എല്‍ ആണെന്ന് ഉറപ്പിച്ചത്.

ചാര്‍ജ് ചെയ്ത തുക നമ്പരുകള്‍ സ്വീകരിച്ചിരുന്നു. ഇതിനു ശേഷമാണ് അവയുടെ ഉറവിടം തേടി രണ്ടു പൊലീസുകാര്‍ ബെംഗളുരുവിലെത്തിയത്.
സിമ്മിന്റെ ഉടമ ചലപതിയെന്ന എഴുപതുകാരനാണെന്ന് കണ്ടെത്തി.

ഇയാളുടെ മേല്‍വിലാസത്തില്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. വ്യാജ മേല്‍വിലാസത്തില്‍ സിമ്മുകളെടുത്തതാണെന്നാണ് മനസ്സിലായത്. ബിഎസ്എന്‍എല്ലുമായി ബന്ധപ്പെട്ട് തുടര്‍ അന്വേഷണം നടത്താനാണ് തീരുമാനം. മൊബൈല്‍ സിമ്മുകളെടുക്കുമ്പോള്‍ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ കൂടി ഏജന്‍സികള്‍ വാങ്ങാറുണ്ട്.

കാഞ്ഞിരപ്പള്ളി കോളേജില്‍ രണ്ടാം വര്‍ഷ ബി.കോം. വിദ്യാര്‍ഥിനിയാണ്. കൊല്ലമുളയിലെ വീട്ടില്‍നിന്ന് ഓട്ടോറിക്ഷയില്‍ മുക്കൂട്ടുതറയിലും അവിടെനിന്ന് ബസില്‍ എരുമേലി ബസ്സ്റ്റാന്‍ഡിലും എത്തിയ വിദ്യാര്‍ഥിനിയെ പിന്നീട് കാണാതാവുകയായിരുന്നു.

ബന്ധുക്കള്‍, സുഹൃത്തുക്കള്‍, പരിചയക്കാര്‍ എന്നിവരുടെയൊക്കെ വീടുകള്‍, ധ്യാനകേന്ദ്രങ്ങള്‍, അപകടസാധ്യതയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിങ്ങനെ എല്ലായിടത്തും പോലീസും ജില്ലാ പോലീസ് മേധാവിയുടെ ഷാഡോ ടീമംഗങ്ങളും ഇതിനോടകം അന്വേഷണം നടത്തി.

തിരുവല്ല ഡിവൈ.എസ്.പി. ആര്‍.ചന്ദ്രശേഖരപിള്ള, പെരുനാട് ഇന്‍സ്പെക്ടര്‍ എം.ഐ.ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

ജെസ്‌നയെക്കുറിച്ച് വിവരം നല്‍കിയാല്‍ രണ്ടു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. വിവരം ലഭിക്കുന്നവര്‍ തിരുവല്ല ഡിവൈഎസ്പിയെ അറിയിക്കണമെന്നാണ് നിര്‍ദേശം. ഫോണ്‍: 9497990035  

Read more topics: jasna, case, police, bengaluru
English summary
jasna missing case police in bengaluru
topbanner

More News from this section

Subscribe by Email