Saturday November 17th, 2018 - 7:04:pm
topbanner

ജെസ്നയുടെ തിരോധാനം ഹേബിയസ് കോര്‍പസ് ഹര്‍ജികള്‍ ഹൈക്കോടതി തള്ളി: പോലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമാണെന്ന് ഹൈക്കോടതി; അന്വേഷണം തൃപ്തികരമല്ലെങ്കില്‍ ഹര്‍ജിക്കാര്‍ക്ക് മറ്റു വഴികള്‍ സ്വീകരിക്കാം; സംസ്ഥാനത്തിന് അകത്തും പുറത്തും വിശദമായ അന്വേഷണം നടക്കുന്നു

rajani v

കൊച്ചി: പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശി ജസ്‌നയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ സംഭവത്തില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതി തള്ളി.ജെസ്‌നയുടെ സഹോദരനും അഡ്വ. ഷോണ്‍ ജോര്‍ജുമാണ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിച്ചത്.ജെസ്‌നയെ ആരെങ്കിലും തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് തെളിയിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് കഴിഞ്ഞില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

ജെസ്‌നയെ കണ്ടെത്താന്‍ പോലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമാണെന്ന് ഹൈക്കോടതി വിലയിരുത്തി.പോലീസ് അന്വേഷണം തൃപ്തികരമല്ലെങ്കില്‍ ഹര്‍ജിക്കാര്‍ക്ക് മറ്റു വഴികള്‍ സ്വീകരിക്കാമെന്നും കോടതി പറഞ്ഞു.ജെസ്നയുടെ തിരോധാനം അന്വേഷിക്കുന്നതിന് ഐജി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിട്ടുണ്ട്.

ജെസ്‌നയെ കണ്ടെത്താന്‍ സംസ്ഥാനത്തിന് അകത്തും പുറത്തും വിശദമായ അന്വേഷണമാണ് നടക്കുന്നത്.കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതിയുടെ പരിഗണനയിലുണ്ട്. അതിനാല്‍ മറ്റൊരു ഹര്‍ജിക്ക് പ്രസക്തിയില്ല എന്നും കോടതി നിരീക്ഷിച്ചു.

Read more topics: jasna, missing case, highcourt
English summary
jasna missing case highcourt
topbanner

More News from this section

Subscribe by Email