Friday September 21st, 2018 - 7:44:am
topbanner
Breaking News

ജെസ്‌നയുടെ തിരോധാനം: ആണ്‍ സുഹൃത്തിനെ സംശയമുണ്ട്; തെളിവുകളൊന്നും ഇയാള്‍ക്കെതിരെ ഇല്ലാത്തത് കൊണ്ടാണ് ഇതുവരെ പ്രതികരിക്കാത്തതെന്നും ജെസ്‌നയുടെ സഹോദരന്‍

rajani v
ജെസ്‌നയുടെ തിരോധാനം: ആണ്‍ സുഹൃത്തിനെ സംശയമുണ്ട്; തെളിവുകളൊന്നും ഇയാള്‍ക്കെതിരെ ഇല്ലാത്തത് കൊണ്ടാണ് ഇതുവരെ പ്രതികരിക്കാത്തതെന്നും ജെസ്‌നയുടെ സഹോദരന്‍

തിരുവനന്തപുരം: ജെസ്നയെ കാണാതായ സംഭവത്തില്‍ ആണ്‍ സുഹൃത്തിനെ സംശയമുണ്ടെന്ന് സഹോദരന്‍ ജെയ്സ് . ജെസ്ന അവസാനമായി സന്ദേശമയച്ചത് ഈ ആണ്‍ സുഹൃത്തിനാണ്. എന്നാല്‍ ഇയാള്‍ക്കെതിരെ പ്രത്യക്ഷത്തില്‍ തെളിവുകളൊന്നും ഇല്ലാത്തത് കൊണ്ടാണ് ഇതുവരെ പ്രതികരിക്കാത്തതെന്നും ജെയ്‌സ് കൂട്ടിച്ചേര്‍ത്തു.

തനിക്ക് ജെസ്നയുടെ ആണ്‍ സുഹൃത്തിനെ നേരിട്ട് പരിചയമില്ല എന്നാല്‍ അയാളെ ഫോണില്‍ പലതവണ ബന്ധപ്പെട്ടിട്ടുണ്ടെന്നും ജെയിംസ് പറഞ്ഞു. അതേസമയം ജെസ്നയെ കാണാതായതിന്റെ പേരില്‍ പൊലീസും സമൂഹവും തന്നെ പീഡിപ്പിക്കുന്നതായി ജെസ്നയുടെ ആണ്‍സുഹൃത്ത് കഴിഞ്ഞ ദിവസം പരാതിപ്പെട്ടിരുന്നു. പൊലീസ് ഇതുവരെ പത്തിലേറെ തവണ തന്നെ ചോദ്യം ചെയ്തു. താന്‍ ജെസ്നയുടെ കാമുകനല്ല. ജെസ്നയ്ക്ക് മറ്റ് പ്രണയമുണ്ടോയെന്ന കാര്യം അറിയില്ലെന്നും യുവാവ് വ്യക്തമാക്കി.

മരിക്കാന്‍ പോകുന്നുവെന്നാണ് ജെസ്ന അവസാനമായി സന്ദേശം അയച്ചത്. മുമ്ബും ഇത്തരം സന്ദേശങ്ങള്‍ അയച്ചിരുന്നു. സന്ദേശത്തിന്റെ കാര്യം പൊലീസിനോടും ബന്ധുക്കളോടും പറഞ്ഞിരുന്നുവെന്നും ഇയാള്‍ വ്യക്തമാക്കി. തന്നെയും മകനെയും പതിനഞ്ചിലേറെ തവണ പൊലീസ് ചോദ്യം ചെയ്തു. പൊലീസ് ഇടപെടല്‍ മാനസികബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെന്നും സമൂഹത്തില്‍ ഒറ്റപ്പെട്ടെന്നും ജെസ്നയുടെ സുഹൃത്തിന്റെ പിതാവ് പറഞ്ഞു.

ജെസ്ന മൊബൈൽ ഫോണിൽ നിന്ന് അയച്ചതും സ്വീകരിച്ചതുമായ സന്ദേശങ്ങളെല്ലാം അന്വേഷണസംഘം വിശദമായി പരിശോധിക്കുകയാണ്. രാത്രിയിൽ തുടർച്ചയായി ചാറ്റ് ചെയ്തിരുന്നതിന്റെ സൂചനകൾ ലഭിച്ചിട്ടുണ്ട്.

അതേസമയം, കോട്ടക്കുന്നിൽ മേയ് മൂന്നിന് കണ്ട പെൺകുട്ടി പത്തനംതിട്ട വെച്ചൂച്ചിറയിൽനിന്നു കാണാതായ ജെസ്ന അല്ലെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. മറ്റൊരു പെൺകുട്ടിക്കും മൂന്നു സുഹൃത്തുക്കൾക്കുമൊപ്പം ജെസ്നയെ കോട്ടക്കുന്നിൽ കണ്ടെന്നായിരുന്നു നാലുപേർ പൊലീസിനോടു പറഞ്ഞത്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം കൈമാറിയ വിവരമനുസരിച്ച് അന്വേഷണസംഘം മലപ്പുറത്തെത്തി നാലുപേരിൽനിന്നും വിവരം ശേഖരിച്ച ശേഷമാണ് കണ്ടത് ജെസ്നയെ അല്ലെന്നു സ്ഥിരീകരിച്ചത്.

വെച്ചൂച്ചിറ എസ്ഐ സി. ദിനേശ്കുമാർ, എഎസ്ഐ പി.എം.അബ്ദുൽ നാസർ എന്നിവരാണ് കോട്ടക്കുന്നിലെത്തി വിശദാംശങ്ങൾ അന്വേഷിച്ചത്.ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണത്തോട് തങ്ങളുടെ കുടുംബം കൃത്യമായി സഹകരിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ പൊലീസ് അന്വേഷണം തൃപ്തികരമാണെന്നും നുണപരിശോധനയ്ക്ക് വിധേയരാകാന്‍ തങ്ങള്‍ തയ്യാറാണെന്നും ജെയ്‌സ് വ്യക്തമാക്കി.

 

English summary
jasna missing case brother response
topbanner

More News from this section

Subscribe by Email