Tuesday November 13th, 2018 - 10:54:am
topbanner

ജെസ്‌നയുടെ തിരോധാനം; നിര്‍ണ്ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചു

rajani v
ജെസ്‌നയുടെ തിരോധാനം; നിര്‍ണ്ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചു

പത്തനംതിട്ട ജെസ്‌നയുടെ തിരോധനത്തെ കുറിച്ച് വിവരങ്ങള്‍ ഏതുവഴിയും കണ്ടെത്താനുള്ള പോലീസിന്റെ ശ്രമം ഫലം കണ്ടതായി സൂചന. ജെസ്‌നയുടെ വിവരങ്ങള്‍ തേടി പോലീസ് പൊതു സ്ഥലങ്ങളില്‍ സ്ഥാപിച്ച വിവരശേഖരണ പെട്ടിയിലാണ് ചില വിവരങ്ങള്‍ കിട്ടിയെന്നാണറിയുന്നത്.

12 സ്ഥലങ്ങളിലായി 12 പെട്ടികളാണു പോലീസ് സ്ഥാപിച്ചത്. ഇവയില്‍ നിന്ന് അന്‍പതോളം കത്തുകള്‍ ലഭിച്ചു. ഇതില്‍ ജെസ്‌നയുടെ വീടിന്റെ സമീപ കവലകളിലും വെച്ചുച്ചിറ ഭാഗത്തും വച്ച പെട്ടികളിലാണു കൂടുതല്‍ പേര്‍ വിവരങ്ങള്‍ എഴുതിയിട്ടത്.

ഇതില്‍ പലതിലും സംശയങ്ങളും സംശയത്തിന്റെ കഥകളും ജെസ്‌നയെ അടുത്ത പരിചയമുണ്ടെന്നു തോന്നുന്നവര്‍ എഴുതിയ ചില സംഭവങ്ങളും കിട്ടിയതായി പൊലീസ് പറയുന്നു.

അതേസമയം ജെസ്നയുടെ തിരോധാനം അന്വേഷിക്കുന്ന പോലീസിന്റെ പ്രത്യേക അന്വേഷണസംഘം ഗോവയിലും മഹാരാഷ്ട്രയിലുമെത്തി. പുതിയ ചില വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തിരുവല്ല എസ്.ഐ. വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം ഇവിടെയെത്തിയത്.

ഗോവ-മഹാരാഷ്ട്ര അതിര്‍ത്തിയിലുള്ള സിന്ധുദുര്‍ഗിലായിരുന്നു പ്രധാന പരിശോധന. മലയാളി അസോസിയേഷനുകളുടെ സഹായവും ഉപയോഗിക്കുന്നുണ്ട്. ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലുമുള്‍പ്പെടെ തിരക്കുള്ള സ്ഥലങ്ങളിലെല്ലാം ജെസ്നയുടെ ചിത്രമുള്ള പോസ്റ്ററുകളും പോലീസ് പതിപ്പിച്ചുതുടങ്ങി.

 

Read more topics: jasna, missing, case
English summary
jasna missing case
topbanner

More News from this section

Subscribe by Email