Wednesday November 14th, 2018 - 3:22:pm
topbanner

മലപ്പുറം കോട്ടക്കുന്ന് പാർക്കിൽ കണ്ടത് ജെസ്ന അല്ലെന്ന് സുരക്ഷാ ജീവനക്കാരന്റെ മൊഴി : ജസ്ഫിന്റെ മൊഴി ശനിയാഴ്ച രേഖപ്പെടുത്തുമെന്നും അന്വേഷണ സംഘം: 44 ദിവസങ്ങള്‍ക്കു ശേഷം കോട്ടക്കുന്നില്‍ കണ്ടെന്നു പറയുന്നതിൽ‌ അസ്വഭാവികത

NewsDesk
മലപ്പുറം കോട്ടക്കുന്ന് പാർക്കിൽ കണ്ടത്  ജെസ്ന അല്ലെന്ന്  സുരക്ഷാ ജീവനക്കാരന്റെ മൊഴി : ജസ്ഫിന്റെ മൊഴി ശനിയാഴ്ച രേഖപ്പെടുത്തുമെന്നും അന്വേഷണ സംഘം: 44 ദിവസങ്ങള്‍ക്കു ശേഷം കോട്ടക്കുന്നില്‍ കണ്ടെന്നു പറയുന്നതിൽ‌ അസ്വഭാവികത

കോട്ടയം: മുക്കൂട്ടുതറ കൊല്ലമുള കുന്നത്തുവീട്ടില്‍ ജെസ്ന മരിയ ജെയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് മുണ്ടക്കയം ഏന്തയാറില്‍ പിതാവ് ജെയിംസ് ജോസഫ് നിര്‍മിക്കുന്ന കെട്ടിടത്തില്‍ അന്വേഷണസംഘം പരിശോധന നടത്തി. ഏന്തയാറിലെ ഒരു സ്‌കൂളിലെ കുട്ടിക്കു വീടുവച്ചുകൊടുക്കുന്നതിന്റെ നിര്‍മാണ കരാര്‍ ജെസ്നയുടെ പിതാവിന്റെ നിര്‍മാണക്കമ്പനിക്കാണ്. ഇത്തരമൊരു സംശയം ആക്ഷന്‍ കൗണ്‍സില്‍ ഉന്നയിച്ചതിനെത്തുടര്‍ന്നാണാണ് അന്വേഷണസംഘം ദൃശ്യം സിനിമയ്ക്കു സമാനമായ പരിശോധന നടത്തിയത്. എന്നാല്‍, സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്നാണ് പോലീസ് പറയുന്നത്.

അതേസമയം കോട്ടക്കുന്ന് പാർക്കിൽ കണ്ടത് ജെസ്ന അല്ലെന്ന് സുരക്ഷാ ജീവനക്കാരന്റെ മൊഴി. പത്തനംതിട്ടയിൽ നിന്നുള്ള അന്വേഷണ സംഘത്തിനോടാണ് സുരക്ഷാ ജീവനക്കാരൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ജെസ്നയെ കണ്ടതായി പറഞ്ഞ സമീപവാസി ജസ്ഫിന്റെ മൊഴി ശനിയാഴ്ച രേഖപ്പെടുത്തുമെന്നും അന്വേഷണ സംഘം അറിയിച്ചു.

കോട്ടക്കുന്ന് പാർക്കിലെത്തിയതു ജെസ്നയല്ലെന്നു പാർക്ക് മാനേജരും വ്യക്തമാക്കിയിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ പെണ്‍കുട്ടിയെ കാണാൻ സാധിച്ചിരുന്നില്ല.

മേയ് മൂന്നിനു രാവിലെ മുതൽ വൈകിട്ടുവരെ കോട്ടക്കുന്ന് പാർക്കിലുണ്ടായിരുന്നവരില്‍ ഒരു പെണ്‍കുട്ടി ജെസ്നയാണെന്നാണു ചില ദൃക്സാക്ഷികള്‍ സംശയം പ്രകടിപ്പിച്ചത്. മൂന്ന് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും ഒപ്പമുണ്ടായിരുന്നു. തുടർന്നു ദൃക്സാക്ഷികളുടെ മൊഴിയെടുത്തു. ഒരു ഫോട്ടോയും ലഭിച്ചിട്ടുണ്ട്. പെൺകുട്ടി കരഞ്ഞപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥൻ വിവരം അന്വേഷിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ മൊഴിയെടുത്തത്.

സംശയങ്ങൾക്കു കാരണമായ പാർക്കിലെ ഫോട്ടോയും ലഭിച്ചു. അവ്യക്തമാണെങ്കിലും ഒറ്റ നോട്ടത്തില്‍ അതു ജെസ്നയുടേതല്ല . മാര്‍ച്ച് 22ന് കാണാതായ ജെസ്നയെ 44 ദിവസങ്ങള്‍ക്കു ശേഷം കോട്ടക്കുന്നില്‍ കണ്ടെന്നു പറയുന്നതിൽ‌ അസ്വഭാവികതയുണ്ടെന്നും നാട്ടുകാർ പറയുന്നു.

അന്വേഷണത്തിന്റെ ഭാഗമായി ലക്ഷക്കണക്കിനു ഫോണ്‍ കോളുകളാണ് പോലീസ് പരിശോധിച്ചത്. ജെസ്നയുടെ സഹപാഠികള്‍, ആണ്‍സുഹൃത്ത്, കുടുംബാംഗങ്ങള്‍ തുടങ്ങിയ നൂറ്റിയമ്പതോളം പേരെ പോലിസ് ചോദ്യം ചെയ്യുകയുമുണ്ടായി. ലഭിക്കുന്ന വിവരങ്ങളില്‍ ഒന്നുപോലും തള്ളാതെയാണ് പോലിസ് അന്വേഷണം നടത്തിവരുന്നത്. അതേസമയം, പ്രത്യേകസംഘം നടത്തുന്ന അന്വേഷണത്തില്‍ അതൃപ്തി അറിയിച്ച് ജെസ്നയുടെ പിതാവ് ജെയിംസ് രംഗത്തെത്തി.

Read more topics: jasna mariya, missing, petition,
English summary
jasna mariya missing inquiry malappuram
topbanner

More News from this section

Subscribe by Email