Thursday November 15th, 2018 - 4:36:pm
topbanner

ജസ്‌നയെക്കുറിച്ച് സുപ്രാധന വിവരം കിട്ടി ; പക്ഷേ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്ന് സർക്കാർ‌

renjini
ജസ്‌നയെക്കുറിച്ച് സുപ്രാധന വിവരം കിട്ടി ; പക്ഷേ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്ന് സർക്കാർ‌

കൊച്ചി: ജസ്‌നയെക്കുറിച്ച് നിര്‍ണായക വിവരം ലഭിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.എന്നാൽ പൂര്‍ണ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നു കുറച്ചു സമയം കൂടി വേണമെന്നും സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. കേസ് പരിഗണിക്കുന്നത് അടുത്ത മാസം രണ്ടിലേക്ക് മാറ്റി.നാല് മാസമായി ജസ്‌നയെ കാണാതായിട്ട്. ജസ്നയെ അവിടെ കണ്ടു ഇവിടെ കണ്ടു എന്ന് നാട്ടുകാര്‍ പറയുമ്പോള്‍ അവിടെ ചെന്ന് അന്വേഷണം നടത്തുന്നതല്ലാതെ ഇതുവരെ ഒരു ശാസ്ത്രീയ അന്വേഷണവും നടത്തിയിട്ടില്ലെന്ന ആരോപണവുമുണ്ട്.

മാര്‍ച്ച് 22 ന് രാവിലെ 10.30 ന് കൊല്ലമുളയിലെ വീട്ടില്‍ നിന്ന് ഓട്ടോയില്‍ കയറി എരുമേലി വരെ എത്തി എന്ന സൂചന അല്ലാതെ ജസ്നയുടെ തിരോധാനം സംബന്ധിച്ച് പോലീസിന് യാതൊരു തെളിവും കിട്ടിയിട്ടില്ല.മാര്‍ച്ച് 29 ന് മുണ്ടക്കയത്തിന് സമീപം കന്നിമല വഴി ബസില്‍ ജസ്ന യാത്ര ചെയ്തതിന്റെ സിസിടിവി ദൃശ്യം കണ്ടെത്തിയിരുന്നു. എന്നിട്ടും അന്വേഷണം എങ്ങുമെത്തിയിരുന്നില്ല. ജസ്നയെ കണ്ടെത്തുന്നതിന് ചില ജംഗ്ഷനുകളില്‍ അന്വേഷണ ബോക്സുകള്‍ സ്ഥാപിക്കുകയും പോസ്റ്ററുകള്‍ പതിപ്പിക്കുകയും ചെയ്തിരുന്നുപിച്ചിരുന്നു. എന്നിട്ടും ഫലം കണ്ടില്ല

ഇതിനിടെയാണ് പത്തനംതിട്ട ഗവിയില്‍ നിന്നും ഏഴ് വര്‍ഷം മുന്‍പ് കാണാതായ ഭൂലോകലക്ഷ്മി എന്ന സ്ത്രീയുടെ തിരോധാനവുമായി ജസ്‌ന കേസിന് ബന്ധമുണ്ടോയെന്ന കാര്യം പോലീസ് പരിശോധിക്കുന്നത്. ഗവി ഏലത്തോട്ടത്തില്‍ ചിറ്റാര്‍ സീതത്തോട് കൊച്ചുപറമ്പില്‍ ഭൂലോക ലക്ഷ്മിയെ ഏഴ് വര്‍ഷം മുന്‍പാണ് കാണാതായത്. ജസ്‌നയുടെ അന്വേഷണത്തിന്‍റെ ഭാഗമായി മൂന്നു മാസത്തിനിടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കണ്ടെത്തിയ അജ്ഞാത മൃതദേഹങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു. അപകടം എന്തെങ്കിലും സംഭവിച്ചോ എന്നതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇത്. മറ്റു സംസ്ഥാനങ്ങളിലെ ക്രൈം റെക്കൊഡ്‌സ് ബ്യൂറോയുടെ സഹകരണത്തോടെയും പൊലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

Read more topics: jasna, missing, government,
English summary
Got information about jasna But now the government can not reveal
topbanner

More News from this section

Subscribe by Email