topbanner
Thursday August 24th, 2017 - 1:04:am
topbanner

സുധീരന്റെ ജനരക്ഷാ യാത്രയ്ക്ക് ഇന്നു കാസര്‍കോട് തുടക്കം

NewsDesk
സുധീരന്റെ ജനരക്ഷാ യാത്രയ്ക്ക് ഇന്നു കാസര്‍കോട് തുടക്കം

കാസര്‍ഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് നടത്തുന്ന ജനരക്ഷാ യാത്രയ്ക്ക് ഇന്ന് കാസര്‍കോട് കുമ്പളയില്‍ തുടക്കമാവും. കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ നയിക്കുന്ന യാത്ര വൈകീട്ട് നാല് മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.

വര്‍ഗീയ ഫാസിസത്തിനും അസഹിഷ്ണുതയ്ക്കും കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ-ജനദ്രോഹ നടപടികള്‍ക്കുമെതിരേ ജനമനഃസാക്ഷി ഉണര്‍ത്തുകയെന്ന ലക്ഷ്യത്തോടെ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ നയിക്കുന്ന ജനരക്ഷായാത്ര നാലിനു കുമ്പളയില്‍ പ്രത്യേകം സജ്ജമാക്കിയ ഐ രാമറൈ നഗറില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പതാക കൈമാറി യാത്ര ഉദ്ഘാടനം ചെയ്യുക.

ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും യാത്രയ്ക്ക് സ്വീകരണം ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന സമ്മേളനത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകിള്‍ വാസ്‌നിക് മുഖ്യപ്രഭാഷണം നടത്തും.

English summary
VM Sudheeran Janaraksha yathra kasaragod 4th January 2016
topbanner topbanner

More News from this section

Subscribe by Email