Wednesday November 21st, 2018 - 1:14:am
topbanner

ജനരക്ഷാ യാത്രയിലെ മുദ്രാവാക്യം കൊലവിളിയാണെന്ന് പി. ജയരാജന്‍

rajani v
ജനരക്ഷാ യാത്രയിലെ മുദ്രാവാക്യം കൊലവിളിയാണെന്ന് പി. ജയരാജന്‍

കണ്ണൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരായ മുദ്രവാക്യത്തിനെതിരെ സിപിഎം രംഗത്ത്. 'ഒറ്റക്കൈയാ ജയരാജാ മറ്റേ കൈയും കാണില്ല' എന്ന മുദ്രാവാക്യം കൊലവിളിയാണെന്ന് ജയരാജന്‍ ആരോപിച്ചു. ഇതിനെതിരെ കൂത്തുപറന്പ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ജനരക്ഷായാത്ര കൂത്തുപറന്പിലൂടെ കടന്നു പോയപ്പോഴാണ് മുദ്രാവാക്യം ഉയര്‍ന്നത്. സംഭവത്തില്‍ ബിജെപി നേതാക്കളായ വി. മുരളീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.

 

English summary
janaraksha yathra contraversy slowgan p jayarajan
topbanner

More News from this section

Subscribe by Email