Saturday November 17th, 2018 - 9:16:pm
topbanner

ജലന്ധര്‍ പീഡനം: കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ച ഫാദര്‍ ജെയിംസ് എര്‍ത്തയിലിനെതിരെ കേസെടുത്തു

RA
ജലന്ധര്‍ പീഡനം: കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ച ഫാദര്‍ ജെയിംസ് എര്‍ത്തയിലിനെതിരെ കേസെടുത്തു

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫാദര്‍ ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ച കന്യാസ്ത്രീയെ പിന്തുണച്ച സിസ്‌റ്ററെ സ്വാധീനിക്കാന്‍ ശ്രമിച്ച ഫാദര്‍ ജെയിംസ് എര്‍ത്തയിലിനെതിരെ കേസെടുത്തു. കുറുവിലങ്ങാട് പൊലീസാണ് പാലാ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശ പ്രകാരം കേസെടുത്തത്. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന കന്യാസ്ത്രീയുടെ പരാതി പിന്‍വലിക്കുന്നതിന് സഹായിച്ചാല്‍ പത്തേക്കര്‍ സ്ഥലവും മഠവും നല്‍കാമെന്നായിരുന്നു വാഗ്ദാനം.

ഇദ്ദേഹത്തിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കുറുവിലങ്ങാട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മരണഭയമുളവാക്കുന്ന തരത്തില്‍ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സുഹൃത്താണ് ഫാദര്‍ ജെയിംസ് എര്‍ത്തയില്‍.ബിഷപ്പിനെതിരെ നല്‍കിയ പരാതിയില്‍ നിന്ന് പിന്മാറണമെന്നായിരുന്നു ആവശ്യമെന്നും വീട്ടുകാര്‍ വ്യക്തമാക്കി.

എന്നാല്‍ സിസ്റ്റര്‍ വഴങ്ങിയില്ല. തുടര്‍ന്ന് വൈദികന്റെ ഫോണ്‍ സന്ദേശം പൊലീസിന് കൈമാറിയതിനെ തുടര്‍ന്നാണ് കേസെടുത്തത്.ഇടുക്കിയിലെ സ്ഥാപനത്തിലേക്കാണ് ഫാദര്‍ ജെയിംസ് എര്‍ത്തയിലിനെ സ്ഥലം മാറ്റിയത്. ആശ്രമത്തിന്റെ പ്രിയോര്‍, സ്‌കൂളകളുടെ മാനേജര്‍ എന്നീ പദവികളില്‍ നിന്നാണ് മാറ്റിയത്. സംഭവത്തില്‍ വിശദീകരണം നല്‍കണമെന്നും ഇദ്ദേഹത്തോട് സിഎംഐ സഭ ആവശ്യപ്പെട്ടിരുന്നു.

 

 

 

Read more topics: Nun, sexual, abuse, bishop,
English summary
jalanther rape case bishop
topbanner

More News from this section

Subscribe by Email