Sunday September 23rd, 2018 - 6:28:pm
topbanner

ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനക്കേസ്; അന്വേഷണം തൃപ്തികരമെന്ന് ഹൈക്കോടതി

RA
ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനക്കേസ്; അന്വേഷണം തൃപ്തികരമെന്ന് ഹൈക്കോടതി

ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനക്കേസിന്റെ അന്വേഷണം തൃപ്തികരമെന്ന് ഹൈക്കോടതി. അന്വേഷണത്തില്‍ വീ‍ഴ്ച സംഭവിച്ചില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.ബിഷപ്പിന്‍റെ അറസ്റ്റിന്‍റെ കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സ്വന്തം നിലക്ക് തീരുമാനമെടുക്കണം. ഇക്കാര്യത്തില്‍ മേലുദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തരുത്.

ഇരയെയൊ സാക്ഷികളെയോ സ്വാധീനിക്കാനോ സമ്മര്‍ദ്ദം ചെലുത്താനോ പാടില്ല. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കുലറോ ലഘുലേഖയോ ഇറക്കരുതെന്നും കോടതി പറഞ്ഞു.അതേസമയം അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി.

Read more topics: nun, sexual, abuse, bishop
English summary
jalanther case hidhcourt
topbanner

More News from this section

Subscribe by Email