Thursday September 20th, 2018 - 2:25:pm
topbanner
Breaking News

ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീ വത്തിക്കാന്‍ പ്രതിനിധിക്കയച്ച കത്ത് പുറത്ത്  

RA
ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീ വത്തിക്കാന്‍ പ്രതിനിധിക്കയച്ച കത്ത് പുറത്ത്   

 

കൊച്ചി: കൊച്ചി: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ലൈംഗിക പീഡനങ്ങള്‍ ചൂണ്ടിക്കാട്ടി കന്യാസ്ത്രീ വത്തിക്കാന്‍ പ്രതിനിധിക്ക് അയച്ച കത്ത് പുറത്ത്. ബിഷപ് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായി കത്തില്‍ പറയുന്നു. ബിഷപ് രണ്ട് തവണ മുറിയിലേക്ക് വിളിച്ച്‌ വരുത്തി പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു.

രണ്ട് തവണയാണ് കന്യാസ്ത്രീ വത്തിക്കാന്‍ പ്രതിനിധിക്ക് പരാതി നല്‍കിയത്.തന്നെയും കുടുംബത്തെയും ബിഷപ്പ് അപമാനിക്കാന്‍ ശ്രമിച്ചെന്നും, ഇത് മൂലം മാനസിക നില തെറ്റുന്ന അവസ്ഥയിലായിരുന്നു താനെന്നും കന്യാസ്‌ത്രീ കത്തില്‍ പറയുന്നുണ്ട്. മാത്രമല്ല തനിക്കും മറ്റൊരു കന്യാസ്ത്രീക്കും വധഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് ബിഷപ്പിനെതിരെ നടപടിയെടുക്കണമെന്നും കത്തില്‍ കന്യാസ്ത്രീ ആവശ്യപ്പെടുന്നു.

ആറ് പേജില്‍ സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ കത്ത് ബംഗളൂരുവിലെ ബിഷപ്പ് കുര്യന്‍ വലിയകണ്ടത്തില്‍ വഴിയാണ് നല്‍കിയത്. ഈ വര്‍ഷം ജനുവരി 28നാണ് കന്യാസ്ത്രീ ആദ്യം പരാതി നല്‍കിയത്. ഇതില്‍ നടപടികള്‍ ഒന്നും ഉണ്ടാകാതെ വന്നപ്പോഴാണ് ജൂണ്‍മാസം 24ന് രണ്ടാമത് ഇമെയിലായി വീണ്ടും പരാതി അയച്ചത്.

2017 നവംബറില്‍ തനിക്കെതിരെ ബിഷപ് ഫ്രാങ്കോ വ്യാജപരാതി നല്‍കിയെന്നും അത് തന്നെ മാനസികമായി തളര്‍ത്തിയെന്നും ഇ മെയിലില്‍ പറയുന്നു. സഭാ വക്താവ് പീറ്റര്‍ കാവുംപുറത്തിന്റെ സഹായത്തോടെ പത്രമാധ്യമങ്ങള്‍ വഴിയും സോഷ്യല്‍ മീഡിയകള്‍ വഴിയും തന്നെയും തന്റെ കുടുംബത്തെയും അപമാനിക്കുന്നതിനുള്ള ശ്രമങ്ങള്‍ ബിഷപ് ഫ്രാങ്കോ തുടരുകയാണ്. സഭാ നേതൃത്വത്തില്‍ നിന്ന് തനിക്ക് നീതി ലഭിച്ചില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് സൂചിപ്പിച്ചാണ് ഇ മെയില്‍ അവസാനിപ്പിക്കുന്നത്.

 

Read more topics: Nun, sexual, abuse, bishop,
English summary
jalanther bishop rape case letter
topbanner

More News from this section

Subscribe by Email