Wednesday February 20th, 2019 - 6:56:am
topbanner

ജലന്ധര്‍ പീഡനം; സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമെന്ന് ഇ പി ജയരാജന്‍

RA
ജലന്ധര്‍ പീഡനം; സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമെന്ന് ഇ പി ജയരാജന്‍

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനക്കേസില്‍ സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമാണെന്ന് ഇപി ജയരാജന്‍. ശക്തമായ തെളിവുകള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.പീഡനക്കേസില്‍ കുറ്റാരോപിതനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

ഇത് സംബന്ധിച്ച്‌ ഇന്ന് തന്നെ ബിഷപ്പിന് നോട്ടീസ് നല്‍കുമെന്ന് വൈക്കം ഡിവൈഎസ്പി കെ.സുഭാഷ് അറിയിച്ചു.ഒരാഴ്ച്ചയ്ക്കകം ഹാജരാകണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് നോട്ടീസ് നല്‍കുക.

എന്നാല്‍ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും ഡിവൈഎസ്പി അറിയിച്ചു. പഞ്ചാബ് പൊലീസ് മുഖേന ബിഷപ്പിന് നോട്ടീസ് നല്‍കുവാനാണ് ശ്രമിക്കുന്നത്. ഏറ്റുമാനൂരില്‍ വെച്ചായിരിക്കും ചോദ്യം ചെയ്യല്‍.അതേസമയം, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നേരത്തെ തന്നെ രാജിവെക്കണമായിരുന്നുവെന്ന് കേരള റീജിയണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ പറഞ്ഞു.

Viral News

English summary
jalandher rape case response ep jayarajan
topbanner

More News from this section

Subscribe by Email