Wednesday September 26th, 2018 - 10:39:am
topbanner

ജലന്തര്‍ പീഡനം ; മുന്‍കൂര്‍ അനുമതിയില്ലാതെ കാണാനാകില്ലെന്ന് വത്തിക്കാന്‍

suji
ജലന്തര്‍ പീഡനം ; മുന്‍കൂര്‍ അനുമതിയില്ലാതെ കാണാനാകില്ലെന്ന് വത്തിക്കാന്‍

ജലന്തര്‍ ബിഷപ്പിനെതിരായ പീഡന പരാതിയില്‍ വത്തിക്കാന്‍ പ്രതിനിധിയുടെ മൊഴിയെടുക്കാനായില്ല. മുന്‍കൂര്‍ അനുമതി വാങ്ങാതെ കാണാനാകില്ലെന്ന് വത്തിക്കാന്‍ എംബസി അറിയിച്ചു. തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള അന്വേഷണ സംഘം എംബസിയില്‍ നിന്ന് മടങ്ങി. അതേസമയം തിങ്കളാഴ്ച ജലന്ധര്‍ ബിഷപ്പിന്റെ മൊഴിയെടുത്തേക്കും. ഇതിനായി സംഘം ഉജ്ജയിനിലേക്ക് പോകും.

അതിനിടെ പരാതിക്കാരിയായ കന്യാസ്ത്രീയുടെ വിശ്വാസ്യത ചോദ്യം ചെയ്ത് ബന്ധു നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്ന് പോലീസ് കണ്ടെത്തി. ജലന്തര്‍ മഠത്തിലെ മദര്‍ സുപ്പീരിയറിന് പരാതി നല്‍കിയ സ്ത്രീയുടേയും ഭര്‍ത്താവിന്റെയും മൊഴിയെടുത്തപ്പോഴാണ് ഇക്കാര്യം ബോധ്യപ്പെട്ടത്. വ്യക്തിപരമായ പിണക്കത്തെ തുടര്‍ന്നാണ് പരാതി നല്‍കിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി.

കന്യാസ്ത്രീയുടെ ബന്ധുവിനെ ഒന്നര മണിക്കൂറോളം ചോദ്യം ചെയ്തു. കന്യാസ്ത്രീയുടെ ബന്ധു നല്‍കിയ പരാതിയില്‍ നടപടിയെടുത്തതിന്റെ പ്രതികാര നടപടിയാണ് മാനഭംഗപരാതിയെന്നായിരുന്നു ബിഷപ്പിന്റെയും ജലന്ധര്‍ രൂപതയുടേയും നിലപാട്.
എന്നാല്‍ ബിഷപ് ഫ്രാങ്കോ മുളയിക്കലിനെതിരായ പരാതിയില്‍ കഴമ്പുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. തെളിവുകള്‍ ലഭിച്ചതായും സംഘം വ്യക്തമാക്കി .

Read more topics: Nun, sexual, abuse, bishop,
English summary
jalandhar bishop rape vatican rejects npermission
topbanner

More News from this section

Subscribe by Email