Tuesday November 20th, 2018 - 6:04:pm
topbanner

രാജിവെക്കാന്‍ ആലോചിച്ചിരുന്നെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍; ഒടുവില്‍ അവര്‍ പറഞ്ഞു വേണ്ടെന്ന്

NewsDesk
രാജിവെക്കാന്‍ ആലോചിച്ചിരുന്നെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍; ഒടുവില്‍ അവര്‍ പറഞ്ഞു വേണ്ടെന്ന്

ജലന്ധര്‍: കന്യാസ്ത്രീയുടെ ആരോപണം ഉയര്‍ന്നപ്പോള്‍തന്നെ രാജിവെക്കാന്‍ ആലോചിച്ചിരുന്നെന്ന് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. സഹബിഷപ്പുമാര്‍ വേണ്ടെന്ന് പറഞ്ഞതോടെയാണ് അതില്‍ നിന്നും പിന്മാറിയതെന്നും അദ്ദേഹം പറഞ്ഞു.

അന്നുതന്നെ രാജിയെ കുറിച്ച് ആലോചിച്ചതാണ്. എന്നാല്‍, ഇപ്പോള്‍ രാജിവച്ചാല്‍ അത് തെറ്റ് സമ്മതിക്കുന്നതിന് തുല്യമാണെന്ന് സഹബിഷപ്പുമാര്‍ പറഞ്ഞതോടെ രാജി തീരുമാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നെന്നും ബിഷപ്പ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

സഭയെ എതിര്‍ക്കുന്നവരാണ് കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിന് പിന്നില്‍. മിഷണറീസ് ഓഫ് ജീസസ് സിസ്റ്റേഴ്‌സില്‍ കന്യാസ്ത്രീയ്‌ക്കൊപ്പം ഉണ്ടായിരുന്നവരാണ് ഇപ്പോള്‍ സമരത്തിനിറങ്ങിയിരിക്കുന്നത്.

തന്നെ അറസ്റ്റ് ചെയ്യാന്‍ മതിയായ തെളിവുകള്‍ ഇല്ലെന്ന് പൊലീസ് പറഞ്ഞതിനെ തുടര്‍ന്ന് അവസാന അഭയമെന്ന നിലയില്‍ സമ്മര്‍ദ്ദ തന്ത്രവുമായി കന്യാസ്ത്രീകള്‍ ഇറങ്ങിയിരിക്കുകയാണ്. പരാതിക്കാരിക്കൊപ്പമുള്ള അഞ്ച് കന്യാസ്ത്രീകള്‍ കേരളത്തില്‍ താമസിക്കുന്നത് സഭയുടെ മുന്‍കൂര്‍ അനുമതി വാങ്ങാതെയാണ്.

സമരം സഭയുടേയും തന്റേയും പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പിച്ചു. ഇപ്പോള്‍ നടക്കുന്നത് മാദ്ധ്യമ വിചാരണയാണ്. മാദ്ധ്യമങ്ങള്‍ താന്‍ കുറ്റക്കാരനാണെന്ന് വിധിയെഴുതി കഴിഞ്ഞുവെന്നും ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞു. പൊലീസിന്റെ നോട്ടീസ് തനിക്ക് ലഭിച്ചിട്ടില്ലെന്നും ബിഷപ്പ് പറഞ്ഞു.

English summary
Jalandhar bishop Franco Mulakkal: Nun is lying, rape charge against me a conspiracy by those against church
topbanner

More News from this section

Subscribe by Email