Wednesday November 21st, 2018 - 3:17:am
topbanner

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്‌: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കേരളത്തിലേക്ക് വിളിച്ചുവരുത്താന്‍ നീക്കം

NewsDesk
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്‌: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കേരളത്തിലേക്ക് വിളിച്ചുവരുത്താന്‍ നീക്കം

കോട്ടയം: ലൈഗികാരോപണക്കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാന്‍ കേരളത്തിലേക്ക് വിളിച്ചുവരുത്താന്‍ അന്വേഷണസംഘം നീക്കം തുടങ്ങിയതായി സൂചന. കേസില്‍ എറണാകുളം റേഞ്ച് ഐജി വിജയ് സാക്കറെയുടെയും കോട്ടയം എസ്പി ഹരിശങ്കറുടെയും തിങ്കളാഴ്ച അന്വേഷണ പുരോഗതി വിലയിരുത്താനായി ഉന്നതതല യോഗം ചേരും.

കേസിന്റെ അന്വേഷണ ചുമതലയുള്ള വൈക്കം ഡിവൈ.എസ.്പി കെ സുഭാഷും യോഗത്തില്‍ പങ്കെടുക്കും. ഇതിനുശേഷമായിരിക്കും ബിഷപ്പിനെ കേരളത്തിലേക്ക് വിളിച്ചുവരുത്തുന്നതില്‍ അന്തിമതീരുമാനമെടുക്കുക. ബിഷപ്പ് നല്‍കിയ മൊഴിയിലെ പൊരുത്തക്കേടുകള്‍ ഉള്ളതായും ഇതുപരിഗണിച്ചാണ് കേരളത്തിലേക്ക് വിളിച്ചുവരുത്താനും അന്വേഷണസംഘം ശ്രമിക്കുന്നത്.

2014 മെയ് അഞ്ചിന് കുറവിലങ്ങാട് മഠത്തില്‍ വച്ചാണ് ബിഷപ്പ് ആദ്യമായി പീഡിപ്പിച്ചതെന്നാണ് കന്യാസ്ത്രീയുടെ പരാതിയില്‍ പറയുന്നത്. എന്നാല്‍, മെയ് അഞ്ചിന് തൊടുപുഴ മുതലക്കോടത്തുള്ള മഠത്തിലായിരുന്നുവെന്നാണ് ബിഷപ്പ് അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നത്. അന്വേഷണസംഘം മുതലക്കോടത്തുള്ള മഠത്തിലെത്തി രേഖകള്‍ പരിശോധിച്ചപ്പോഴാണ് ബിഷപ്പിന്റ വാദം കളവാണെന്ന് മനസ്സിലായത്.jalandhar bishop Franco Mulakkal

ഈ സംഭവത്തിനും ഒരുവര്‍ഷം മുമ്പ് 2013 ജനുവരിയിലാണ് ബിഷപ്പ് അവിടെ ചെന്നത്. ഈ പറഞ്ഞ കാലയളവില്‍ ബിഷപ്പ് തൊടുപുഴയില്‍ വന്നിട്ടില്ലെന്ന് മദര്‍ സുപ്പീരിയറും മൊഴി നല്‍കി. അതേസമയം, കന്യാസ്ത്രീ പരാതിയില്‍ പറയുന്ന ദിവസം കുറവിലങ്ങാട്ടെ മഠത്തില്‍ ബിഷപ്പ് എത്തിയിരുന്നുവെന്നതിന് തെളിവായി സന്ദര്‍ശക രജിസ്റ്റര്‍ പോലിസിന്റെ പക്കലുണ്ട്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ വ്യക്തത വരുത്തുന്നതിന് ബിഷപ്പിനെ കേരളത്തിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്യുന്നത്. രണ്ടാംഘട്ട ചോദ്യംചെയ്യലിനുശേഷം അറസ്റ്റുള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങിയാല്‍ മതിയെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. അതേസമയം കേസില്‍ പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി അന്വേഷണസംഘം വീണ്ടും എടുത്തു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ജലന്ധറിലെത്തി ചോദ്യംചെയ്ത് മടങ്ങിയെത്തിയശേഷം അന്വേഷണസംഘം കന്യാസ്ത്രീയുടെ മൊഴി വീണ്ടുംരേഖപ്പെടുത്തിയത്. ചോദ്യംചെയ്യലില്‍ ബിഷപ്പുന്നയിച്ച വാദങ്ങളില്‍ വ്യക്തത വരുത്താനായിരുന്നു മൊഴിയെടുക്കല്‍. 2014 മെയ് അഞ്ചിനാണ് ബിഷപ്പ് ആദ്യമായി പീഡിപ്പിച്ചതെന്ന വാദത്തില്‍ കന്യാസ്ത്രീ ഉറച്ചുനിന്നു. സ്ത്രീയെന്ന നിലയില്‍ അപമാനിക്കപ്പെടുമെന്നതിനാലാണ് സഭയോട് പീഡനത്തെക്കുറിച്ച് ആദ്യം പറയാതിരുന്നതെന്നാണ് കന്യാസ്ത്രീ അന്വേഷണസംഘത്തിന് മൊഴി നല്‍കിയത്. മഠത്തില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന് കാണിച്ചുള്ള പരാതി അന്വേഷിക്കുമ്പോള്‍ ഇക്കാര്യം വ്യക്തമാക്കാമെന്നാണ് കരുതിയത്. സഭയില്‍നിന്ന് നീതികിട്ടുമെന്ന് കരുതി.jalandhar bishop Franco Mulakkal

തനിക്ക് ജീവിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ല. അതിനാലാണ് പോലിസിനെ ആദ്യം സമീപിക്കാതിരുന്നതെന്നുമാണ് മൊഴിയിലുള്ളത്. ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചെന്ന് കന്യാസ്ത്രീ സഭാനേതൃത്വത്തിന് ആദ്യം നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നില്ല. ഇക്കാര്യമാണ് ഫ്രാങ്കോ മുളയ്ക്കല്‍ ചോദ്യം ചെയ്യലില്‍ അന്വേഷണസംഘത്തിന് മുന്നില്‍ എതിര്‍വാദമായി ഉന്നയിച്ചിരുന്നത്. അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് ഡിവൈ.എസ്.പി കെ സുഭാഷ് പറഞ്ഞു. തെളിവെടുക്കലെല്ലാം ഏകദേശം പൂര്‍ത്തിയായി. ഫോറന്‍സിക് പരിശോധനയ്ക്ക് നല്‍കുന്നതിന് മുന്നോടിയായി ബിഷപ്പിന്റെ മൊബൈല്‍ഫോണ്‍ നാളെ കോടതിയില്‍ സമര്‍പ്പിക്കും. തിങ്കഴാഴ്ച യോഗത്തിനുശേഷം തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.jalandhar bishop Franco Mulakkal

Read more topics: nun, sexual, abuse, bishop
English summary
jalandhar bishop Franco Mulakkal
topbanner

More News from this section

Subscribe by Email