Wednesday September 19th, 2018 - 3:27:pm
topbanner
Breaking News

ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഗൂഢാലോചനയെന്ന് ജലന്ധര്‍ രൂപത

NewsDesk
ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഗൂഢാലോചനയെന്ന് ജലന്ധര്‍ രൂപത

കോഴിക്കോട്: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള ലൈംഗിക ആരോപണം ഗൂഢാലോചനയെന്ന് ജലന്ധര്‍ രൂപതയുടെ വാര്‍ത്താകുറിപ്പ്. കന്യാസ്ത്രീയുടെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നും ബിഷപ്പിനേയും സഭയേയും ഇല്ലായ്മ ചെയ്യാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും വാര്‍ത്താക്കുറിപ്പില്‍ രൂപത ആരോപിക്കുന്നു.

ബിഷപ്പിനെതിരെയുള്ള ആരോപണം തെളിയിക്കപ്പെടുന്നതുവരെ ആരും കുറ്റവാളികളല്ല എന്ന ആപ്തവാക്യം ഉയര്‍ത്തിപ്പിടിച്ച് വ്യക്തിപരമായി അപമാനിച്ചും തേജോവധം ചെയ്തും കൊല്ലാതെ കൊല്ലുന്ന മാധ്യമ വിചാരണകളില്‍ നിന്നും സത്യം പുറത്തുവരുന്നത് വരെ മിതത്വം പാലിക്കണമെന്നും വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെടുന്നുണ്ട്.

ആദ്യം പീഡനം നടന്നുവെന്ന് കന്യാസ്ത്രീ ആരോപിക്കുന്ന ദിവസം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കോട്ടയം കുറവിലങ്ങാട്ടെ മഠത്തിലല്ല താമസിച്ചത്. തൊട്ടടുത്ത ദിവസം കന്യാസ്ത്രീയുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ ബിഷപ്പ് പങ്കെടുത്തു.

കന്യാസ്ത്രീ വളരെ സന്തോഷത്തോടെ ബിഷപ്പിനെ സ്വീകരിക്കുകയും ചെയ്തു. തലേദിവസം ബിഷപ്പ് പീഡിപ്പിച്ചെന്ന് പറയുന്ന കന്യാസ്ത്രീക്ക് ഇങ്ങനെ സന്തോഷത്തോടെ ഇരിക്കാന്‍ കഴിയുമോയെന്നും രൂപത ചോദിക്കുന്നു. കന്യാസ്ത്രീക്കെതിരെ ബന്ധു പരാതി നല്‍കിയ ശേഷമാണ് ബിഷപ്പുമായി അവര്‍ അകന്നതെന്നും പ്രസ്താവനയിലുണ്ട്.

English summary
jalandhar athiroopatha supports bishop Franco Mulakkal
topbanner

More News from this section

Subscribe by Email