Thursday December 13th, 2018 - 9:36:am
topbanner

ജലന്ധര്‍ ബിഷപ്പ് ലൈംഗീകമായി പീഡിപ്പിച്ചെന്ന് കന്യാസ്ത്രീ പരാതി പറഞ്ഞിട്ടില്ലെന്ന് മൊഴി

suji
ജലന്ധര്‍ ബിഷപ്പ് ലൈംഗീകമായി പീഡിപ്പിച്ചെന്ന് കന്യാസ്ത്രീ പരാതി പറഞ്ഞിട്ടില്ലെന്ന് മൊഴി

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ലൈംഗീകമായി പീഡിപ്പിച്ചെന്ന് കന്യാസ്ത്രീ തന്നോട് പറഞ്ഞിട്ടില്ലെന്ന് ഉജ്ജ്വയിന്‍ ബിഷപ് സെബാസ്റ്റ്യന്‍ വടക്കേല്‍ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കി. വത്തിക്കാന്‍ അംബാസിഡറുടെ മൊഴിയെടുക്കാനെത്തിയ സംഘം ഇന്നലെയാണ് വടക്കേലിന്റെ മൊഴി രേഖപ്പെടുത്തിയത്.

ഫ്രാങ്കോ മുളയ്ക്കല്‍ മാനസികമായി പീഡിപ്പിക്കുന്നതായി കന്യാസ്ത്രീ തന്നോട് നേരിട്ടും രേഖാമൂലവും പരാതി നല്‍കിയിരുന്നു. ഇതുപ്രകാരം താന്‍ പ്രശ്‌നം പരിഹരിക്കാന്‍ ഇടപെട്ടു. ഇതിന്റെ ഭാഗമായി കോട്ടയം കുറുവിലങ്ങാട് മഠത്തില്‍ പോയി താന്‍ ചര്‍ച്ച നടത്തിയെന്നും സെബാസ്റ്റിയന്‍ വടക്കേല്‍ അന്വേഷണ സംഘത്തോട് പറഞ്ഞു.
അതേസമയം വത്തിക്കാന്‍ അംബാസിഡറുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ബിഷപ്പിനെതിരെ പോപ്പിനുള്ള പരാതി അംബാസിഡര്‍ക്ക് നല്‍കിയെന്ന് കന്യാസ്ത്രീ പോലീസിന് മൊഴി നല്‍കിയിരുന്നു.

കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ അന്വേഷണ സംഘം മുന്‍ അനുമതിയില്ലാതെയാണ് വത്തിക്കാന്‍ അംബാസിഡറെ കാണാന്‍ പോയത്. എന്നാല്‍ അവധി ദിവസമായതിനാല്‍ അംബാസിഡറെ കാണാനാകില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുകയായിരുന്നു .

 

Read more topics: Nun, sexual, abuse, bishop,
English summary
jalander bishop rape case new statement
topbanner

More News from this section

Subscribe by Email