Wednesday November 21st, 2018 - 4:16:pm
topbanner

ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യത

suji
ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യത

കന്യാസ്ത്രീയെ ലൈംഗീകമായി പീഡിപ്പിച്ച സംഭവത്തില്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പോലീസ് അറസ്റ്റ് ചെയ്‌തേക്കും. ഡല്‍ഹിയിലെത്തിയ അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കന്യാസ്ത്രീയ്‌ക്കെതിരെ ആദ്യം പരാതി നല്‍കിയ കുടുംബത്തെ ചോദ്യം ചെയ്തു.

കുടുംബത്തിന്റെ മൊഴി ബിഷപ്പിനെ പ്രതികൂട്ടിലാക്കുന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഷപ്പിന്റെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നുവെന്നും സൂചനയുണ്ട്.

കേരളത്തില്‍ ഒരു മാസത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. ജൂലൈ 5ന് മജിസ്‌ട്രേറ്റിന് മുന്നില്‍ കന്യാസ്ത്രീ ബിഷപ്പിനെതിരെ രഹസ്യമൊഴി നല്കിയിരുന്നു. ഇതിനു ശേഷം ഇത്രയും കാലമായി ബിഷപിനെ ചോദ്യം ചെയ്യാത്തത് വിവാദമായിരുന്നു.jalander-bishop-may-arrest-soon

 

Read more topics: Nun, sexual, abuse, bishop,
English summary
jalander bishop may arrest soon
topbanner

More News from this section

Subscribe by Email