topbanner
Wednesday June 28th, 2017 - 2:23:pm
topbanner

വിജിലന്‍സ് തലപ്പത്തുനിന്നും മാറ്റിയതെന്തിന്?; സര്‍ക്കാര്‍ പറഞ്ഞില്ലെങ്കില്‍ താന്‍ പറയുമെന്ന് ജേക്കബ് തോമസ്

NewsDesk
വിജിലന്‍സ് തലപ്പത്തുനിന്നും മാറ്റിയതെന്തിന്?; സര്‍ക്കാര്‍ പറഞ്ഞില്ലെങ്കില്‍ താന്‍ പറയുമെന്ന് ജേക്കബ് തോമസ്

തിരുവനന്തപുരം: വിജിലന്‍സ് തലപ്പത്തു നിന്ന് തന്നെ മാറ്റിയതിനുള്ള കാരണം സര്‍ക്കാര്‍ പറഞ്ഞില്ലെങ്കില്‍ താന്‍ പറയുമെന്ന് മുന്‍ വിജിലന്‍സ് തലവന്‍ ജേക്കബ് തോമസ്.

താനാണോ സര്‍ക്കാറാണോ ആദ്യം പറയുക എന്നു നോക്കാം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് ഗവേര്‍ണന്‍സിന്റെ ഡയറക്ടറായി ചുമതല ഏറ്റശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്രമസമാധാനത്തിനു മാനേജ്‌മെന്റ് ഉണ്ടോ എന്നറിയില്ല. എന്നാലും ജനപക്ഷം എന്താണെന്ന് താന്‍ ശ്രദ്ധിക്കണം. കേരളത്തിന് മാനേജ്‌മെന്റ് ആവശ്യമുണ്ട് എന്നതാണ് ജനങ്ങളുെട അഭിപ്രായം. ജനാഭിപ്രായം താന്‍ ശ്രദ്ധിക്കണം. ഇതുവരെ സഞ്ചരിക്കാത്ത വഴിയിലൂടെ നമുക്ക് സഞ്ചരിക്കാമല്ലോ എന്നും അദ്ദേഹം പറഞ്ഞു. അധികാര വികേന്ദ്രീകരണം നല്ല മാനേജ്‌മെന്റ് തത്ത്വമാണെന്ന് വിദഗ്ധര്‍ പറയുന്നുണ്ടെന്നും അദ്ദേഹം കട്ടിച്ചേര്‍ത്തു.

Read more topics: Jacob thomas, Vigilance, Director
English summary
Jacob thomas says will say Why I removed form Vigilance Director
topbanner topbanner

More News from this section

Subscribe by Email