Friday November 16th, 2018 - 12:28:am
topbanner

ഡ്രൈവര്‍ മാത്രമുള്ള കാര്‍ രോഗിയുമായി പോകുന്ന കാറാക്കി ചാനല്‍ ; സോഷ്യല്‍മീഡിയ പൊളിച്ചതോടെ വാര്‍ത്ത തിരുത്തി

suij
ഡ്രൈവര്‍ മാത്രമുള്ള കാര്‍ രോഗിയുമായി പോകുന്ന കാറാക്കി ചാനല്‍ ; സോഷ്യല്‍മീഡിയ പൊളിച്ചതോടെ വാര്‍ത്ത തിരുത്തി

ചാനലുകള്‍ തമ്മിലുള്ള മത്സരങ്ങള്‍ വിവാദ ന്യൂസുകളുണ്ടാക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടോയെന്ന് സംശയം.പലപ്പോഴും സോഷ്യല്‍മീഡിയ സംഗതി കൈയ്യോടെ പിടിക്കുന്നതോടെ നാണം കെടുകയും ചെയ്യും.

കാസര്‍കോട് ഉദുമ സിപിഐഎം ഏരിയ സമ്മേളന സമാപനത്തിന്റെ ഭാഗമായി നടന്ന റെഡ് വൊളണ്ടിയര്‍ മാര്‍ച്ച് ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിച്ച കാറിനെ ക്യാപ്റ്റന്‍ കാലുകൊണ്ട് തൊഴിച്ച സംഭവത്തില്‍ നല്‍കിയ വാര്‍ത്ത മാറ്റി ഏഷ്യാനെറ്റ് ന്യൂസ്. രോഗിയുമായി പോവുന്ന കാര്‍ തടഞ്ഞെന്നും സംഭവം വിവാദമായപ്പോള്‍ പാര്‍ട്ടി ജാഥാ ക്യാപ്റ്റനെ പദവിയില്‍ നിന്നും ഒഴിവാക്കിയെന്നുമായിരുന്നു വാര്‍ത്ത നല്‍കിയത് .ഈ വാര്‍ത്തയ്‌ക്കൊപ്പം വീഡിയോയും ഉണ്ടായിരുന്നു. എന്നാല്‍ കാറിന്റെ കൂടുതല്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചതോടെ സത്യം പുറത്തുവന്നു. കാറില്‍ ഡ്രൈവര്‍ മാത്രമെ ഉണ്ടായിരുന്നുള്ളു.വാര്‍ത്ത വിശ്വസിച്ച് സിപിഐഎമ്മിനെതിരെ നിരവധിപേര്‍ പ്രതിഷേധമറിയിച്ചിരുന്നു.

മേല്‍പറമ്പിലേക്ക് നടന്ന പ്രകടനത്തിന്റെ മുന്നില്‍ അണിനിരന്ന റെഡ് വൊളണ്ടിയര്‍ മാര്‍ച്ച് കളനാട് എത്തിയപ്പോഴാണ് കാസര്‍കോട്ടേക്ക് പോവുകയായിരുന്ന കാറിനെ ക്യാപ്റ്റന്‍ ചവിട്ടിയത്. കാര്‍ ജാഥയെ ചേര്‍ന്നു പോവുകയായിരുന്നു. ഇതാണ് ക്യാപ്റ്റനെ പെട്ടെന്ന് പ്രകോപിതനാക്കിയത്.ഒടുവില്‍ വാര്‍ത്ത തിരുത്തി ഏഷ്യാനെറ്റ് തലയൂരി.

Read more topics: asianet news, driver,social media
English summary
it was a shameful media approach says social media
topbanner

More News from this section

Subscribe by Email