Thursday September 20th, 2018 - 6:41:pm
topbanner
Breaking News

അന്ന് പാര്‍വതിയ്ക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണം കുറ്റാരോപിതനായ നടന്റെ കളി ; ഫാന്‍സിനെ കൊണ്ടുള്ള ഗുണ്ടായിസം ; ആരോപണവുമായി സംവിധായകന്‍ ആഷിക് അബു

suji
അന്ന് പാര്‍വതിയ്ക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണം കുറ്റാരോപിതനായ നടന്റെ കളി ; ഫാന്‍സിനെ കൊണ്ടുള്ള ഗുണ്ടായിസം ; ആരോപണവുമായി സംവിധായകന്‍ ആഷിക് അബു

നടി പാര്‍വതി വേട്ടയാടപ്പെടുകയായിരുന്നു. എന്തിനെന്ന് ചോദിച്ചാല്‍ പുറത്ത് ഒരു കാരണം. അകത്ത് മറ്റൊരു കാരണവും. മമ്മൂട്ടിയുടെ ഒരു ചിത്രം കണ്ടത് തെറ്റായി പോയെന്നും അതിലെ സ്ത്രീ വിരുദ്ധത ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നുമാണ് പാര്‍വതി പറഞ്ഞത്. പിന്നാലെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനങ്ങളുടെ കുത്തൊഴുക്കായിരുന്നു.

അനാവശ്യങ്ങള്‍ പറയല്‍ മാത്രമല്ല നടിയുടെ പുതിയ ചിത്രത്തിന്റെ പാട്ടിനും ട്രെയ്‌ലറിനും ഉള്‍പ്പെടെ ചീത്തവിളി. അവാര്‍ഡ് വാങ്ങാന്‍ വേദിയിലെത്തിയപ്പോള്‍ കൂക്കുവിളി. എന്നാല്‍ പാര്‍വതി തളര്‍ന്നില്ല.

വിഷയത്തില്‍ പാര്‍വതിയെ വേട്ടയാടിയതിന് മറ്റൊരു കാരണമുണ്ടെന്നാണ് സംവിധായകന്‍ ആഷിക് അബു പറയുന്നത്.
പാര്‍വതിയ്ക്ക് നേരെ നടന്നത് ആസൂത്രിതമായ സൈബര്‍ ആക്രമണമെന്നും പിന്നില്‍ കുറ്റാരോപിതനായ നടനാണെന്നും സംവിധായകന്‍ ആഷിക് അബു പറയുന്നു.

ഫാന്‍സുകാരെ ഉപയോഗിച്ച് പലരും ഗുണ്ടായിസമാണ് നടത്തുന്നത്. ഫാന്‍സ് അസോസിയേഷന്‍ എന്നു പറഞ്ഞു നടക്കുന്ന ക്രിമിനല്‍ കൂട്ടത്തിനെതിരെ ഒരു നടപടിയും ആരും സ്വീകരിക്കുന്നില്ലെന്നും ആഷിക് അബു കുറ്റപ്പെടുത്തി. സിനിമയിലെ എല്ലാ ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്കും പിന്നില്‍ നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടനാണ്. മോഹന്‍ലാലിനെ മറയാക്കിയാണ് ഓരോ കാര്യങ്ങള്‍ ചെയ്യുന്നതെന്നും ആഷിക് അബു ആരോപിച്ചു.

 

Read more topics: dileep, amma, ashiq abu, parvathy
English summary
it was a planned cyber attack against parvathy saya ashiq abu
topbanner

More News from this section

Subscribe by Email